ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരില്‍ ഒരാളായ റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു.
ബിജെപിയില്‍ അംഗത്വമെടുത്തു. ഇന്നു രാവിലെ ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവച്ച റിതേഷ് പിന്നീട് ഉത്തര്‍പ്രദേശിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കാണ് റിതേഷിന് ബിജെപി അംഗത്വം സമ്മാനിച്ചത്. യുപിലെ അംബേദ്കര്‍ നഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിഎസ്പി എംപിയായിരുന്നു റിതേഷ്.
അതേസമയം കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം വിരുന്നിനു ക്ഷണിച്ച എട്ട് എംപിമാരില്‍ ഒരാളാണ് റിതേഷ്.
കേരളത്തില്‍ നിന്നുള്ള ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്, തെലുഗുദേശം പാര്‍ട്ടി എംപി റാം മോഹന്‍ നായ്ഡു, ബിജു ജനതാദളിന്റെ സസ്മിത് പത്ര, ബിജെപി എംപിമാരായ എല്‍ മുരുഗന്, ഹീന ഗാവിത്, ജംയാങ് ഷെറിങ് നംഗ്യാല്‍, ഫാങ്യോങ് കോന്യാക് എന്നിവരായിരുന്നു വിരുന്നില്‍ പങ്കെടുത്ത മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍.