ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായിരുന്നു കറുത്തമുത്ത്. വന്‍ ഹിറ്റായിരുന്നു സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകമനസ്സില്‍ അതേപടി കിടപ്പുണ്ട്. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ നായിക കഥാപാത്രത്തെ ഒരുക്കി കൊണ്ടായിരുന്നു കറുത്തമുത്ത് പ്രേക്ഷകരിലേക്ക് എത്തിയത്.
ഇതില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു നടിയാണ് റിനി രാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി റിനി ഇടയ്ക്കിടെ സ്റ്റാര്‍ മജിക്കിലും എത്താറുണ്ട്. സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പൊതുവെ ഒരു സൈലന്റ് ആയ പ്രകൃതമാണ് റിനിയു തെ്. വേദിയില്‍ വെച്ച് അധികം സംസാരിക്കാറൊന്നും ഇല്ല.
ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത് .
തന്റെ ഇരുപത്തി രണ്ടാം പിറന്നാള്‍ വലിയ ആഘോഷത്തോടെ കൂടി ആഘോഷിച്ചിരിക്കുകയാണ് താരം. ആഘോഷത്തിനിടെയുള്ള ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട് . ഹാപ്പി ബര്‍ത്ത് ഡേ റ്റു മി എന്ന ക്യാപ്ഷനോടെയായാണ് റിനി രാജ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചുവന്ന ഗൗണ്‍ ധരിച്ചാണ് തന്റെ പിറന്നാള്‍ദിനത്തില്‍ റിനി എത്തിയിരിക്കുന്നത്. തന്റെ കുടുംബത്തോടൊപ്പം ആയിരുന്നു ഇരുപത്തി രണ്ടാം പിറന്നാള്‍ ഈ നടി ആഘോഷിച്ചത്. പിന്നാലെ താരത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.