എത്ര പുതിയ ആവാതാരകർ വന്നാലും വർഷങ്ങളായി പ്രേക്ഷകരുടെ മനസ്സിലെ അവതാരകയായി ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് റിമി ടോമി. വെറും അവതാരിക മാത്രമല്ല നടി ഗായിക യുട്യൂബർ കുക് അങ്ങിനെ റിമിടോമി കുറിച്ച് പറഞ്ഞാൽ തീരില്ല. വർഷങ്ങളായി ടെലിവിഷൻ ഷോകളിൽ അവതാരികയായി നിറഞ്ഞുനിൽക്കുന്ന റിമി അവതരണത്തിലൂടെ തന്റേതായ മാർഗ്ഗം തെളിച്ച അവതാരികയാണ്. ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും തന്റെ മനസാന്നിധ്യം കൊണ്ടും കുടുംബത്തിന്റെ പിന്തുണ കൊണ്ടും എല്ലാം നേരിട്ട റിമിടോമി ആളുകൾക്ക് അഭിമാനമാണ്.
റിമി ടോമിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇപ്പോൾ ആരാധകർ കാണുന്നത് പുതിയ റിമിയെയാണ്. മുൻപ് ആരോഗ്യപരിപാലനത്തിലൊന്നും l ഒട്ടും ശ്രദ്ധിക്കാതിരുന്ന റിമി വളരെ പെട്ടെന്നായിരുന്നു തടികുറച്ച് സുന്ദരി ആയി മാറിയത്.വളരെ കൃത്യമായ ഡയറ്റിങ്ലൂടെയും എക്സൈസിലൂടെയുമാണ് താരം തടികുറച്ചത് എന്ന് മുൻപ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ റിമി പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ്.
വെള്ള ഉടുപ്പിൽ മാലാഖയെപ്പോലെ ഒരുങ്ങിയിരിക്കുന്ന റിമിയുടെ പോസ്റ്റ് കണ്ട് കല്യാണത്തിനുള്ള തയ്യാറെടുപ്പുകൾ ആണോ എന്ന് ആരാധകർ ചോദിക്കുകയാണ്. കല്യാണത്തിനായി പള്ളിയിലേക്ക് പോകുന്ന നവവധുവിനെ പോലെയാണ് ഇരിക്കുന്നത്. മുൻഭർത്താവ് റോയ്സ് മറ്റൊരു വിവാഹം ചെയ്തിരുന്നു അതിനു ശേഷം എപ്പോഴാണ് വിവാഹിതയാകുന്നത് എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോൾ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ല എന്ന് റിമി തുറന്നു പറഞ്ഞിരുന്നു.