അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കാന്‍ ഒരു മടിയും രഞ്ജു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. സിനിമ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് രഞ്ജുവിന്. തന്റെ കമ്മിറ്റിയില്‍ ഉള്ള നിരവധി ആളുകളുടെ അമ്മ കൂടിയാണ് രഞ്ജു രഞ്ജിമാര്‍.
മേക്കപ്പിനോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് ഈ മേഖല താരം തിരഞ്ഞെടുത്തത്. ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെ ഇത്രയും എനര്‍ജി എവിടെ നിന്നുമാണ് എന്ന ചോദ്യത്തിനും രഞ്ജു മറുപടി പറഞ്ഞു. എന്റെ അനുഭവത്തില്‍ നിന്നാണ് ഇത്രയും ഊര്‍ജ്ജം ലഭിച്ചതെന്ന് താരം പറഞ്ഞു.
മേക്കപ്പ് ആണ് എനിക്ക് എല്ലാം. എന്റെ ഒരു ദിവസത്തെ പണിയെല്ലാം കഴിഞ്ഞ് ഞാന്‍ വിശ്രമിക്കാന്‍ ഇരിക്കുമ്പോള്‍ എന്നെ ആരെങ്കിലും മേക്കപ്പിനു വേണ്ടി വിളിച്ചാല്‍ ഞാന്‍ പോകും. കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് . മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും രഞ്ജു പറഞ്ഞു. തനിക്ക് മേക്കപ്പിനോട് എത്രത്തോളം ഇഷ്ടമുണ്ട് എന്നത് രഞ്ജുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
അതേസമയം രവി പിള്ള സാറിന്റെ മകളുടെ മേക്കപ്പ് ചെയ്തതിനെ കുറിച്ച് താരം പറഞ്ഞു. ആരതിയുടെ മേക്കപ്പ് കിട്ടിയത് ഭാഗ്യമായി കാണുന്നു. നേരത്തെ അവര്‍ ബോംബെയില്‍ ഏതോ വലിയ മേക്കപ്പ് ടീമിനെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എന്റെ ഒരു വര്‍ക്കിന്റെ വീഡിയോ കണ്ടതോടെയാണ് ആരതി എന്നെ വിളിച്ചത്. രവി പിള്ള സാറിനെ കുറിച്ച് കൂടുതല്‍ അറിയാതെയാണ് താന്‍ വീട്ടിലേക്ക് പോയതെന്നും താരം പറഞ്ഞു. അങ്ങനെ മേക്കപ്പ് എല്ലാം കഴിഞ്ഞു അത് ഇഷ്ടമായി അതോടെ മുഴുവന്‍ ഏഴ് ഫംഗ്ഷനും എന്നെ തന്നെ അവര്‍ ഏല്‍പ്പിച്ചു എന്നും സന്തോഷത്തോടെ രഞ്ജു പറഞ്ഞു.