Film News

അദ്ദേഹത്തിൻ്റെ എനർജി, ഒപ്പം നൃത്തം ചെയ്തത്, ആ ചുംബനം – മറഡോണയോടൊപ്പം ചിലവഴിച്ച ദിനം ഓർത്തെടുക്കുന്നു രഞ്ജിനി ഹരിദാസ്

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഇതിഹാസം ആയിരുന്നു ഡീഗോ മറഡോണ. ഫുട്ബോളിനെ ലോകത്തുടനീളം ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മാതൃകയിൽ ഒരാൾ. ഒരുപക്ഷേ അദ്ദേഹത്തിന് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലങ്ങളിൽ ഒന്നായിരിക്കണം നമ്മുടെ കൊച്ചു കേരളം. അത് തെളിയിക്കുന്നതായിരുന്നു അദ്ദേഹം ആദ്യമായി കേരളത്തിൽ വന്നപ്പോൾ നമ്മൾ സാക്ഷ്യംവഹിച്ച ജനസാഗരം.

- Advertisement -

കണ്ണൂരിൽ ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ആയിരുന്നു ഡീഗോ മറഡോണ എത്തിയത്. രഞ്ജിനി ഹരിദാസ് ആയിരുന്നു ഈ പരിപാടിയുടെ അവതാരികയായി എത്തിയത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസമായിരിക്കും ഇത്. ഇന്ന് മറഡോണ നമ്മളെ വിട്ടു പിരിഞ്ഞ ഈ സന്ദർഭത്തിൽ, അന്നത്തെ ദിവസത്തെ വിശേഷങ്ങൾ ഓർത്തെടുക്കുകയാണ് രഞ്ജിനി ഹരിദാസ്. ഇൻസ്റ്റഗ്രാമിൽ ആണ് രഞ്ജിനി ഈ കുറിപ്പ് എഴുതിയത്.

“കണ്ണൂരിൽ അദ്ദേഹം ആരാധകരെ നേരിട്ട് കാണാൻ എത്തിയപ്പോൾ ആ പരിപാടിയുടെ അവതാരക ആകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആ ദിവസം എന്നെന്നും ഹൃദയത്തോട് ചേർന്നു നിൽക്കും. ഞാനിതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ ഏറ്റവും എനർജി ഉള്ള പരിപാടികളിൽ ഒന്നായിരുന്നു കണ്ണൂരിലെ ആ പരിപാടി.

അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന പ്രഭാവലയം ആണ് ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നത്. അദ്ദേഹത്തിൻറെ എനർജി, സ്പിരിറ്റ്, ഫുട്ബോളിലെ എക്കാലത്തെയും വലിയ മാന്ത്രികനായ അദ്ദേഹത്തോടുള്ള ആരാധകരുടെ അടങ്ങാത്ത അഭിനിവേശം. അദ്ദേഹം നമ്മളെ വിട്ടു പോയെന്ന വാർത്ത കേട്ടപ്പോൾ ആ ദിവസത്തിലേക്ക് ആണ് എൻറെ മനസ്സ് ഓടി പോയത്. പരിപാടി അവതരിപ്പിച്ചത്, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിൻ്റെ ചുംബനം. എനിക്ക് തോന്നിയത് വലിയ സങ്കടവും നഷ്ടബോധവുമാണ്, അദ്ദേഹം ഇനി ഇല്ലല്ലോ എന്ന നഷ്ടബോധം” – രഞ്ജിനി ഹരിദാസ് കുറിപ്പ് അവസാനിപ്പിക്കുന്നു.

Athul

Recent Posts

എന്നെ അടിക്കാന്‍ ശ്രമിക്കുന്നു,എനിക്ക് ഒരു ഫാമിലി ഉണ്ട്.ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം, എന്തിനാണ് എന്നോട് ശത്രുത?

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അടുത്ത കാലത്തായി ഉയര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസും മറ്റും ദിലീപിന് വലിയ…

33 mins ago

അവളുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതോ?ജാസ്മിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്തേക്ക് വരല്ലേ ,ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കരുത്

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ​ഗബ്രിയും അൻസിബയും തമ്മിലുള്ള ഒരു വഴക്കിന്റെ വീഡിയോ ആണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്.ജിന്റോയും ജാസ്മിനും ജയിലിൽ ആയത്…

2 hours ago

എന്റെ അച്ഛൻ കരുണാകരൻ അല്ല.ഞാൻ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല.തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പത്മജ വേണുഗോപലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ…

4 hours ago

ഇതുപോലെ ഒന്ന് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടില്ലേ? അനാവശ്യമായി സൂം ചെയ്ത ക്യാമറാമാനോട് നടി പറഞ്ഞത് ഇങ്ങനെ

ബോളിവുഡിലെ മുന്നില നടിമാരിൽ ഒരാളാണ് നോറ ഫത്തേഹി. ഒരു മികച്ച ഡാൻസ് കൂടിയാണ് ഇവർ. പലപ്പോഴും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾക്ക്…

16 hours ago

ഒടുവിൽ അപർണ ദാസിന്റെയും ദീപക് പറമ്പോലിൻ്റെയും പ്രണയകഥ പുറത്ത്, ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അപർണ ദാസ്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്…

16 hours ago

വിവാഹത്തിന് മുന്നേ ബ്രൈഡൽ പാർട്ടി നടത്തി മീരാ നന്ദൻ, പങ്കെടുത്തത് വളരെ ചുരുക്കം പേർ, ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ നന്ദൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ഇവർ മലയാളം സിനിമയിൽ വളരെ…

16 hours ago