ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഈ മാസം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം.
ഏപ്രില്‍ പകുതിയോടെയാകും വിവാഹം. തീയതി പുറത്തുവിട്ടിട്ടില്ല. കപൂര്‍ കുടുംബത്തിന്റെ മുംബൈയിലെ ആര്.കെ ഹൗസില്വച്ചായിരിക്കും വിവാഹം. രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും ചടങ്ങുകളെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ രണ്ടാം വാരമാകുമ്പോഴേക്കും വിവാഹത്തിനായി ആലിയയും രണ്‍ബീറും ഷൂട്ടിങ് തിരക്കുകള്‍ ഒഴിവാക്കുകയാണ്.
ബോളിവുഡ് താരം ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനാണ് രണ്‍ബീര്‍. പ്രശസ്ത സംവിധായകന് മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളാണ് ആലിയ. നാലു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് ഇരുവരും.