മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും എല്ലാമാണ് രമേശ് പിഷാരടി. മിമിക്രിയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. തൻറെ സ്വപ്രയത്നത്തിലൂടെ ആണ് സിനിമയിൽ താരം സ്ഥാനം ഉണ്ടാക്കിയെടുത്തത്. ഒരു സംവിധായകനും കൂടിയാണ് ഇദ്ദേഹം. ഒരു കാര്യം വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കാനുള്ള പിഷാരടിയുടെ കഴിവ് പ്രശസ്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് രമേശ് പിഷാരടി.
താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. ഇതിൻറെ ചിത്രീകരണ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരം. തനിക്ക് പകരം മറ്റൊരു നടൻ ഈ വേഷം ചെയ്തിരുന്നെങ്കിൽ സംവിധായകൻ തെറിവിളി കേൾക്കുമായിരുന്നു എന്ന് താരം പറയുന്നു. വലിയ രീതിയിൽ മാനസികസമ്മർദ്ദങ്ങൾ നേരിട്ട ദിവസങ്ങളായിരുന്നു ലൊക്കേഷനിലേത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ ഒരു റോപ്പിൽ തൂങ്ങുന്ന രംഗമാണ് അഭിനയിക്കാൻ ഉണ്ടായിരുന്നത്. ഗ്രൂപ്പിൽ തൂങ്ങുമ്പോൾ തൻറെ ശരീരം ഇങ്ങനെ വളഞ്ഞു പോകുന്നുണ്ട്. മാഫിയ ശശി ചേട്ടനാണ് വന്ന് തൂക്കിയത് . ചേട്ടൻറെ ബോഡി കാണുമ്പോൾ ഒരു റോപ്പിൽ തൂങ്ങുന്ന ഫീൽ ഉണ്ട്. ഒറിജിനൽ ആയിട്ട് കഴുത്തിൽ കയറിട്ട് തൂങ്ങാമോ എന്ന് സംവിധായകൻ ചോദിച്ചു.
10 സെക്കൻഡിൽ രക്ഷിച്ചോളാം എന്നും പറഞ്ഞു. അങ്ങനെ താൻ അത് ചെയ്തു. ആ ഷോട്ടിന് വേറെ ഒരു വഴിയും ഇല്ല എന്ന് തനിക്ക് അറിയാം. എങ്ങനെയൊക്കെ അഭിനയിച്ചാലും ഒറിജിനാലിറ്റി കിട്ടില്ല. 10 സെക്കൻഡ് ആണ് ഉള്ളത്. അങ്ങനെ ആ സീൻ ചെയ്യുകയായിരുന്നു എന്ന് താരം പറയുന്നു.