സാമൂഹ്യ മാധ്യമത്തിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രമേശ് പിഷാരടി. നടനും സംവിധായകനും അവതാരകനുമായ രമേശ് പിഷാരടിക്ക് സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. നർമ്മത്തിൽ ചാലിച്ച പോസ്റ്റുകളാണ് താരത്തിൻ്റ പ്രത്യേകത. കൊടുക്കുന്ന ക്യാപ്ഷനുകൾ വളരെ വേറിട്ട് നിൽക്കുന്നതിനാൽ ക്യാപ്ഷൻ സിംഹം എന്ന പേരും സാമൂഹ്യമാധ്യമ പിശാരടിക്ക് ചാർത്തി കൊടുത്തിട്ടുണ്ട്.
പതിവുപോലെ രസകരമായൊരു ക്യാപ്ഷനും ആയി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ധ്യാനത്തിൽ ഇരിക്കുന്നതിനെ പൊതുവേ മെഡിറ്റേഷൻ എന്നാണ് ഇംഗ്ലീഷിൽ പറയാറുള്ളത്. എന്നാൽ ഈയൊരു പോസ്റ്റിൽ തൻറെ അവസ്ഥയ്ക്കനുസരിച്ച് താരം ക്യാപ്ഷന് ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. മടിട്ടെഷൻ എന്നാണ് ചിത്രത്തിന് പിഷാരടി ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
ഒരു കാടിന് നടുവിൽ അരുവിയിലെ പാറക്കെട്ടിൽ ഇരുന്ന് യോഗ ചെയ്യുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ എന്നത്തേയും പോലെ രസകരമായ കമൻറുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. മടിട്ടെഷൻ ചെയ്തുകഴുഞ്ഞ് എഴുന്നേൽക്കുമ്പോൾ ചുറ്റുപാടും ഒക്കെ ഒന്നു നോക്കിയില്ലെങ്കിൽ പിന്നീട് അങ്ങോട്ട് വീട്ടിലെ ചുവരിൽ മടിറ്റേഷൻ ചെയ്യാം എന്നു തുടങ്ങി തുടങ്ങി പല രസകരമായ കമൻറുകൾ ഉണ്ട് അതിൽ. ഏതാണ്ട് അമ്പതിനായിരത്തിലേറെ ലൈക്കുകളുമായി ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങിൽ ആണ് താരത്തിൻ്റേ പോസ്റ്റ്.
ഒരു ഹാസ്യനടൻ എന്നതിനപ്പുറത്തേക്ക് സംവിധാന രംഗത്തും രമേശ് പിഷാരടി തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2018ലെ ജയറാമിനെയും കുഞ്ചാക്കോബോബനും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനംചെയ്ത പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് രമേശ് പിഷാരടിയുടെ അരങ്ങേറ്റം. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലത്തേത്. കൊച്ചിൻ സ്റ്റാലിയൻസ് എന്ന മിമിക്രി ഗ്രൂപ്പിലൂടെ ആണ് രമേശ് പിഷാരടി ശ്രദ്ധനേടുന്നത്. പിന്നീട് ഏഷ്യാനെറ്റ് പ്ലസിൽ ധർമ്മജൻ ഒപ്പം അവതരിപ്പിച്ച ബ്ലോക്ക് മാസ്റ്ററിലൂടെ അവിടെ ഒട്ടേറെ ആരാധകരെ ഇരുവരും നേടിയെടുക്കുക യുണ്ടായി.