മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പേരുകളിലൊന്നാണ് രജിത് കുമാർ. ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ആണ് താരം കൂടുതൽ പ്രശസ്തനാകുന്നത്. എങ്കിലും അതിനു മുമ്പ് തന്നെ കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ പ്രശസ്തമായ പേരാണ് ഇത്. ഒട്ടേറെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തി മലയാളികൾക്കിടയിൽ ജനപ്രിയനായ വ്യക്തിയാണ് ഇദ്ദേഹം. ബിഗ് ബോസ് പരിപാടിയിൽ മത്സരാർത്ഥിയായ എത്തിയതോടെ ഇദ്ദേഹത്തിൻറെ ജനപ്രിയത പതിന്മടങ്ങ് വർധിച്ചു. ഇപ്പോൾ തൻറെ പഴയ കാല ജീവിതത്തെക്കുറിച്ച് ഓർമ്മകൾ കൊടുക്കുകയാണ് താരം.
ഒരു നടൻ ആകണം എന്നതായിരുന്നു തൻറെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ അതിന് സാധിച്ചില്ല. ഇപ്പോൾ മറ്റൊരു ആഗ്രഹമാണ് തനിക്ക് ഏറ്റവും കലശലായി ഉള്ളത് – ഒരു സിനിമ സംവിധാനം ചെയ്യണം. എന്നാൽ അത് ഒറ്റയടിക്ക് സാധിക്കുന്ന കാര്യമല്ല. അതിനു മുൻപ് ഒരു മ്യൂസിക് ആൽബം, സീരിയൽ എന്നിവയെല്ലാം സംവിധാനം ചെയ്യണമെന്നുണ്ട്. ഇതെല്ലാം നല്ല പണം ചിലവാകുന്ന ഏർപ്പാടാണ്. തിരിച്ച് ഒന്നും പ്രതീക്ഷിക്കുകയും വേണ്ട. എങ്കിലും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും.
“ഒന്ന് രണ്ട് മ്യൂസിക് ആൽബങ്ങൾ എനിക്ക് തന്നെ സംവിധാനം ചെയ്യണം എന്നുണ്ട്. എങ്ങനെ പോയാലും അതിലൂടെ അഞ്ചുപേർക്ക് വേഷം നൽകാൻ എങ്കിലും സാധിക്കും” – രജിത് പറയുന്നു. നിലവിൽ ജോലി ഇല്ല താരത്തിന്. അതുകൊണ്ടുതന്നെ സ്ഥിരമായി ഒരു വരുമാനവും ഇല്ല. എങ്കിലും വളരെ വലിയ ആത്മവിശ്വാസമാണ് താരത്തിന് ഉള്ളത്. എപ്പോഴും കർമ്മം ചെയ്തു കൊണ്ടിരിക്കുക, ഒരു ദിവസം അതിൻറെ ഫലം നിങ്ങളെ തേടിയെത്തും. ഇതാണ് ഡോക്ടർ രജിത് കുമാർ വിശ്വസിക്കുന്ന തിയറി.
“2005 കാലഘട്ടത്തിൽ ഞാനൊരു തോന്നിവാസി ആയിരുന്നു. എൻ്റെ ശരീരം, എൻ്റെ ഇഷ്ടം എന്ന ഇപ്പോഴത്തെ പിള്ളേരുടെ തന്നെ ചിന്താഗതി ആയിരുന്നു അന്ന് എനിക്കും. നന്നായി പഠിക്കുമായിരുന്നു. ഒരുപാട് കറങ്ങി നടന്നു. എങ്കിലും സ്വന്തം ജീവിതത്തിൽ ഒരു കൺട്രോൾ ഇല്ലായിരുന്നു. പിന്നെ ആയിരുന്നു വേദഗ്രന്ഥങ്ങൾ പഠിച്ചത്. അങ്ങനെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നു. പട്ടാളക്കാർക്ക് ഒക്കെ ഉള്ളതുപോലെ ഒരു നിയന്ത്രണം എൻ്റെ ജീവിതത്തിലും വന്നു. അതാണ് പിന്നീട് ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും കാരണമായത്” – രജിത് പറയുന്നു.