കോട്ടയം: മമ്മൂട്ടി ചിത്രം ഭ്രമയുഗം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇറങ്ങിയതോടെ പുഞ്ചമണ്‍ ഇല്ലവും പുഞ്ചമണ്‍ പോറ്റിയും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
മാന്ത്രിക വിദ്യയില്‍ പ്രഗത്ഭനായിരുന്നു പുഞ്ചമണ്‍ പോറ്റി. ഒരിക്കല്‍ ജാലവിദ്യയില്‍ കേമനായിരുന്ന കടമറ്റത്ത് കത്തനാരെ പുഞ്ചമണ്‍ പോറ്റി ഇല്ലത്തേക്ക് ക്ഷണിച്ചു.
ഇവിടെ വച്ച് പോറ്റി ഒപ്പിച്ച ഒരു കുസൃതിയും കടമറ്റത്ത് കത്തനാരുടെ പ്രതികരണത്തിനെയും കുറിച്ചുള്ള ഒരു ഐതീഹ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പുഞ്ചമണ്‍ പോറ്റിക്കു മന്ത്രവാദം കുലത്തൊഴിലാണ്. കടമറ്റത്തു കത്തനാര് ജാലവിദ്യയില്‍ കേമനും. പോറ്റിയുടെ ക്ഷണം അനുസരിച്ച് കത്തനാര് ഒരിക്കല്‍ പുഞ്ചമണ്‍ ഇല്ലത്തെത്തി.
ജാലവിദ്യയില്‍ കേമനായ കത്തനാര് തുഴക്കാരനില്ലാത്ത വഞ്ചി മാന്ത്രിക ശക്തിയാല്‍ തുഴഞ്ഞായിരുന്നു വന്നത്. കത്തനാരുടെ വരവ് കണ്ടപ്പോള്‍ പുഞ്ചമണ്‍ പോറ്റിക്കൊരു കുസൃതി തോന്നി, ഒരു കുസൃതി ഒപ്പിച്ചു.
തിരിച്ചു പോകാനായി കത്തനാര് കടവിലെത്തിയപ്പോള്‍ വഞ്ചി അടുത്തുള്ള മരത്തിന്റെ മുകളില്‍ ഇരിക്കുന്നു. ഇത് കണ്ട പോറ്റി പറഞ്ഞു, ഇത് ഏതെങ്കിലും ഭൃത്യന്മാരുടെ കുസൃതിയാകാമെന്നും കത്തനാര് സ്വയം താഴെയിറക്കിക്കോളൂ എന്നും.
കുസൃതി മനസ്സിലായ കത്തനാര് പറഞ്ഞു. സ്വയം താഴെയിറക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട്
വഞ്ചിയിറക്കാന്‍ ഇല്ലത്തെ സ്ത്രീകളെ തന്നെ കൊണ്ടുവരാമെന്നായി കത്തനാര്.
കത്തനാരുടെ ജാലവിദ്യയില്‍ വിശ്വാസമുണ്ടായിരുന്ന പോറ്റി അതു വേണ്ടെന്നു സൂചിപ്പിച്ചു സ്വന്തം മാന്ത്രിക വിദ്യയിലൂടെ വഞ്ചി താഴെയിറക്കി കൊടുത്തു എന്നാണ് ഐതിഹ്യം.
കടമറ്റത്ത് കത്തനാര് സിനിമയിലും ഇതേ കഥ പറയുന്നുണ്ട്. ഭ്രമയുഗം സിനിമ എത്തിയതോടെ ഈ കഥകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.