മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ ധാരാളം ആരാധകരെ ആണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ കേരളത്തിലും വലിയ പോപ്പുലർ ആയിട്ടുള്ള നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ ഇവർ ആയിരുന്നു നായിക എന്നതാണ്.
കഴിഞ്ഞദിവസം ഇവർ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മുംബൈയിലെ അടൽ സേതു പാലത്തിൻറെ വീഡിയോ ആയിരുന്നു ഇവർ പങ്കുവെച്ചത്. ഇത് ഒരു എൻജിനീയറിങ് വിസ്മയമാണ് എന്നാണ് ഇവർ വിശേഷിപ്പിച്ചത്. രണ്ടു മണിക്കൂർ മുൻപ് വേണ്ടിയിരുന്ന യാത്രയെ ഇപ്പോൾ വെറും 20 മിനിറ്റിലേക്ക് ചുരുക്കിയിരിക്കുകയാണ് ഈ പാലം എന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ രാജ്യം ഒരുപാട് മാറിപ്പോയി എന്നും അത് അത്ഭുതകരമായ ഒരു കാര്യമല്ലേ എന്നുമാണ് താരം ചോദിക്കുന്നത്. രാഷ്ട്രീയം നേരിട്ട് കലർത്താത്ത ഒരു വീഡിയോ ആണ് ഇത്. എന്നാൽ വീഡിയോയുടെ അവസാനം ഇവർ വികസനത്തിന് വോട്ട് ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്നുണ്ട്.
അതേസമയം താരം ബിജെപിക്ക് വോട്ട് ചെയ്യുവാൻ ആഹ്വാനം നടത്തി എന്ന് ആരോപിച്ചുകൊണ്ട് നിരവധി പ്രതിപക്ഷ പ്രവർത്തകർ ആണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് അണികളും ഇടതുപക്ഷ അണികളും മറ്റ് ചെറു പാർട്ടികളുടെ അണികളും ആണ് ഇപ്പോൾ താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പാലം കാണാൻ പോയ നടി എന്തുകൊണ്ടാണ് മണിപ്പൂരിലെ ക്രിസ്ത്യാനികളെ കാണാൻ പോകാത്തത് എന്നും ലഡാക്കിൽ സമരം ചെയ്യുന്ന ആദിവാസികളെ എന്തുകൊണ്ടാണ് കാണാൻ പോകാത്തത് എന്നും കർണാടകയിലെ ജനതാദൾ നേതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെൺകുട്ടികളെ എന്താണ് കാണാൻ പോകാത്തത് എന്നും ചോദിച്ചു കൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ഇത് ബിജെപി പണം കൊടുത്ത് ഇവരെക്കൊണ്ട് ചെയ്യിച്ച ഒരു വീഡിയോ ആണ് എന്നാണ് വലിയൊരു വിഭാഗം ആളുകളും വിമർശനമായി ഉന്നയിക്കുന്നത്. അതേസമയം വികസനത്തിനു വേണ്ടി വോട്ട് ചെയ്യുവാൻ പറഞ്ഞാൽ അത് എങ്ങനെയാണ് മോദിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് ആവുക എന്നാണ് ബിജെപി പ്രവർത്തകർ ചോദിക്കുന്നത്. ഇവർ ഇപ്പോൾ നടിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയാണ്. അതിനിടയിൽ അപ്രതീക്ഷിതമായ ഒരു കാര്യം കൂടി നടന്നു.
ഈ വീഡിയോ നരേന്ദ്രമോദി തന്നെ ഷെയർ ചെയ്തു. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എന്നും ആളുകളെ പരസ്പരം ബന്ധിപ്പിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനേക്കാൾ വലിയ സംതൃപ്തി നൽകുന്ന കാര്യമൊന്നുമില്ല എന്നും മോദി കൂട്ടി ചേർത്തു. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വീഡിയോയുടെ താഴെ അനുകൂല കമന്റുകളും പ്രതികൂല കമന്റുകളും ആയി രംഗത്ത് എത്തി കൊണ്ടിരിക്കുന്നത്.