ജൂഡ് ആന്റണി സംവിധാനം ചെയ്ത പുതിയ ചിത്രം 2018 മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ മഹാപ്രളയവും മലയാളികളുടെ അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രം മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ചിരിക്കുകയാണ്.
മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. ആഗോള കലക്ഷനില്‍ ചിത്രം 40 കോടിയിലേക്ക് അടുക്കുകയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രം ശനിയും ഞായറും മികച്ച കളക്ഷന്‍ നേടുന്നത് സ്വഭാവികമാണ്.
എന്നാല്‍ തിങ്കളും ചൊവ്വയും കളക്ഷന്‍ നേടുന്നത് സാധാരണമല്ല. എന്നാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മികച്ച കളക്ഷനാണ് 2018 നേടിയത്. 2018 തിങ്കളാഴ് നേടിയത് 3.95 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അവധി ദിനം അല്ലാഞ്ഞിട്ടു കൂടി ചൊവ്വാഴ്ച മാത്രം ചിത്രത്തിനു കേരളത്തില്‍ നിന്നും ലഭിച്ചത് 4 കോടി രൂപയാണ്. അതേസമയം കേരളത്തില്‍ ഒരു ചിത്രം നേടുന്ന നാലാമത്തെ മികച്ച തിങ്കളാഴ്ച കലക്ഷനാണ് 2018 നേടിയിരിക്കുന്നത്.
അതേസമയം ആദ്യ അഞ്ച് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം ‘2018’ നേടിയത് 17 കോടിയില്‍ അധികമാണ്. കര്‍ണാടകയില്‍ നിന്നും അഞ്ച് ദിവസം കൊണ്ട് ഒരു കോടി നേടിക്കഴിഞ്ഞു.
ഇത്തരത്തില്‍ മുന്‍പ് മലയാള സിനിമയില്‍ ഇത്രയും വലിയ ബോക്സ്ഓഫിസ് ചലനം സൃഷ്ടിച്ചത് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളും തിയറ്റര്‍ ഉടമകളും പറയുന്നത്.
ഇങ്ങനെ പോയാല്‍ പുലിമുരുകന് കേരളത്തില്‍ നേടിയ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ‘2018’ തകര്‍ക്കും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്സ് ഓഫിസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും 2018 എന്നും സിനിമ ആസ്വാദകര്‍ കരുതുന്നു.അഖില്‍ പി. ധര്മജന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്, ലാല്‍, നരേന്, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.
അഖില്‍ പി. ധര്മജന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന് പോളിന്റേതാണ് സംഗീതം.
ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് നിര്‍മാണം.