സുരേഷ് ഗോപി നായകനായി ജിബു ജേക്കബ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മേം ഹൂം മൂസ. ഈ കഴിഞ്ഞ ദിവസമാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രശംസ നേടി ചിത്രം ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വളരെ വ്യത്യസ്തമായ പ്രമേയമാണ് സിനിമയുടെ കാമ്പ് എന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റുബീഷ് റെയ്ൻ ആണ്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻറണി, മേജർ രവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശസ്ത താരം പൂനം ഭജ്വയും ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഇപ്പോൾ നിർമാതാവ് വിനോദ് നായർ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ഡയറക്ടർ ജിബു ജേക്കബിനും ടീമിനും ഒരു ബിഗ് സല്യൂട്ട്. മേ ഹും മൂസ പോലൊരു പുതുമയുള്ള സിനിമയെടുത്തതിന്. വളരെ വ്യത്യസ്തമാർന്ന ഒരു പ്രമേയം. ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന രീതിയിൽ ഈ അടുത്തകാലത്ത് കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സിനിമയാണിത്. ജിബി ചേട്ടന്റെ എല്ലാ സിനിമകളും വളരെ ശ്രദ്ധയോടെ കാണാറുള്ളത് കൊണ്ട് തന്നെ ഈ സിനിമയും ആ ഒരു മൂഡിൽ തന്നെയാണ് കണ്ടത് സംവിധായകന്റെ കയ്യൊപ്പും സുരേഷ് ഗോപിയുടെയും മറ്റുള്ളവരുടെയും അഭിനയമികവും ഈ സിനിമയെ മികച്ചതാക്കി.
തീർച്ചയായും കുടുംബത്തോടൊപ്പം തന്നെ പോയി കാണേണ്ട സിനിമയാണ് മേം ഹും മൂസ. ഞാൻ ഇന്നാണ് സിനിമ കണ്ടത്. നാളെ എന്റെ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികളെയും സിനിമ കാണിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു. കാരണം സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് മേം ഹും മൂസ. സിനിമയ്ക്കും സംവിധായകൻ ജിബു ചേട്ടനും ടീമിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. സിനിമ വൻ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.