മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിൻറെ മകനാണ് ഇദ്ദേഹം. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. തൻറെ ബാല്യകാലത്തിൽ ആണ് ആദ്യമായി സിനിമയിൽ പ്രണവ് അരങ്ങേറുന്നത്. പിന്നീട് ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചു.
ആദി എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി അരങ്ങേറുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് ഒടുവിൽ അഭിനയിച്ചത്. ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. താരങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് നിർമ്മിച്ച ചിത്രമാണ് ഇത്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താരം.
View this post on Instagram
നിരന്തരമായി യാത്രകളിൽ ആവും പ്രണവ്. ഇപ്പോഴിതാ പ്രണവിൻ്റെ പുതിയ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. സ്ലാക്ക് ലൈൻ വാക്ക് നടത്തുന്ന താരത്തെ വീഡിയോയിൽ കാണുവാൻ പറ്റും. സൂക്ഷിച്ചു കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുന്ന താരമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഷെയിൻ നിഗം അടക്കം ഇതിന് കമൻറ് ചെയ്തുകഴിഞ്ഞു.
നിങ്ങള് പൊളിയാണ് മച്ചാനെ എന്നാണ് ഇദ്ദേഹം കമൻറ് ചെയ്തത്. എന്തായാലും പ്രേക്ഷകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത ചിത്രം എപ്പോൾ ഉണ്ടാകും എന്നാണ് അവർ പ്രണവി നോട് ചോദിക്കുന്നത്. വളരെ ലളിതമായ ജീവിതശൈലി പിന്തുടരുന്നു എന്ന പ്രത്യേകതയും പ്രണവിന് ഉണ്ട്.