സ്പാനിഷ് ഫുട്ബോള്‍ താരം ജെറാര്‍ഡ് പിക്വെയും പ്രശസ്ത പോപ് ഗായിക ഷാക്കിറയും വേര്‍പിരിയുന്നു. പന്ത്രണ്ട് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും വേര്‍പിരിയുകയാണെന്നും ഇരുവരും സ്ഥിരീകരിച്ചു.
തങ്ങള്‍ വേര്‍പിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതില്‍ ഖേദമുണ്ടെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. തങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ആവശ്യപ്പെടുന്നു. തങ്ങളെ മനസിലാക്കുന്നതിന് നന്ദി പറയുന്നതായും ഇരുവരും വ്യക്തമാക്കി. പിക്വെയ്ക്കും ഷാക്കിറയ്ക്കും രണ്ട് ആണ്‍കുട്ടികളാണുള്ളത്. മൂത്തമകന് മിലാന് ഒന്‍പതും ഇളയമകന് സാഷയ്ക്ക് ഏഴുമാണ് പ്രായം.
പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും വേര്പിരിയുന്നതായുള്ള വാര്‍ത്തകള്‍ വന്നത്.