മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. ഇവരുടെ ഭർത്താവ് ആയിരുന്നു ടെലിവിഷൻ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സജി ജി നായർ. വർഷങ്ങളുടെ ദാമ്പത്യം ഇവർ പല പ്രശ്നങ്ങളെ തുടർന്ന് നിർത്തലാക്കുകയായിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് താൻ തന്റെ പങ്കാളിയെ ഉപേക്ഷിച്ചത് എന്ന് സജി പറയുകയാണ്. ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിക്ക് വേണ്ടി താൻ പലതും ഉപേക്ഷിച്ചു എങ്കിലും തനിക്ക് തിരികെ ലഭിച്ചത് അവഗണന മാത്രമാണ് എന്നാണ് താരം പറയുന്നത്. താരം ഇങ്ങനെയാണ് പറയുന്നത്:.
“അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തത് എൻറെ അഹങ്കാരമാണ് എന്നാണ് പുറമേ നിന്ന് നോക്കുന്ന ആളുകൾ പറയുന്നത്. എന്നാൽ പേഴ്സണൽ ആയ കാര്യങ്ങൾ ആയിരിക്കും നമ്മളെ അതിന് പ്രേരിപ്പിച്ചത്. നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയും ഒക്കെ ആയിരിക്കും ഇത്തരത്തിൽ ബ്രേക്ക് എടുക്കുന്നത്. പല വിഷയങ്ങളുടെയും പ്രാധാന്യം അനുസരിച്ചാണ് ഇങ്ങനത്തെ തീരുമാനങ്ങൾ എടുക്കുന്നത്. ഒരുകാലത്ത് ഞാൻ ഏറെ പ്രാധാന്യം നൽകിയിരുന്നത് എന്റെ പങ്കാളിയുടെ ഒപ്പമുള്ള ജീവിതത്തിന് വേണ്ടിയാണ്. അതിനുവേണ്ടിയാണ് ഞാൻ എന്റെ ഫീൽഡും നാടും വീടും ഒക്കെ വിട്ടു വന്നത്. കാരണം അവരുടെ കാര്യം മാത്രം നോക്കണം എന്ന് ആവശ്യം വന്നപ്പോൾ ഞാൻ അത് ശരി എന്ന് പറയുകയായിരുന്നു. പക്ഷേ അതിൻറെ ഫലം വളരെ വലുതായിരുന്നു” – സജി പറയുന്നു.
“കേൾക്കാൻ പാടില്ലാത്ത പലതും ഞാൻ കേട്ടുകൊണ്ടിരുന്നു. എന്നാൽ പലതിനോടും പ്രതികരിക്കാൻ പോയില്ല. കാരണം പ്രതികരിച്ചാൽ കുറ്റക്കാർ ആവുന്നത് നമ്മൾ ആയിരിക്കും. ഒന്നും മിണ്ടാതെ എല്ലാം നല്ലതിന് വേണ്ടി എന്ന് കരുതി ചെയ്തു, എന്നാൽ ചെയ്യുന്നതൊക്കെ നമുക്ക് കുഴപ്പമായി വരുകയായിരുന്നു ഉണ്ടായത്. ജീവിതം മുഴുവൻ അങ്ങനെയായിരുന്നു” – സജി കൂട്ടിച്ചേർക്കുന്നു.
“ആലിലതാലി എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു. അതിലെ നായകനും വില്ലനും ഞാൻ തന്നെയായിരുന്നു. അതിനിടയിൽ ആണ് ഞങ്ങൾ അടുപ്പത്തിലാവുന്നത്. വലിയ തറവാട്ടിൽ നിന്നുമാണ് ഞാൻ വരുന്നത് എങ്കിലും ഞാൻ സാധാരണമായ ഒരു കുടുംബത്തിൽ നിന്നും ആണ് വരുന്നത്. സിനിമയിൽ മാത്രമായിരുന്നു ഞാൻ കോടതികൾ കണ്ടിരുന്നത്, എന്നാൽ ജീവിതത്തിലും അങ്ങനെ നടക്കേണ്ടി വന്നു പിന്നീട്. ശരിക്കും പറഞ്ഞാൽ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. അവൾക്കെതിരെയുള്ള തെളിവുകൾ ഇപ്പോഴും എന്റെ കയ്യിലുണ്ട്” – സജി പറയുന്നു.