പൊള്ളാച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ശബരിഗിരിയാണു (41) പിടിയിലായത്.
ഇയാളില്‍ നിന്നും മോഷ്ടിച്ച ഏഴര പവന് സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന് മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന് മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേക്ഷണം നടത്തി വരികയായിരുന്നു.
അന്വേക്ഷണത്തിലാണ് പ്രതി തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ആണെന്ന് കണ്ടെത്തിയത്. അന്‍പതോളം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. നിലവില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരി.
ആനമല ഡിഎസ്പി ഓഫിസില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് ഇയാളുടെ ഭാര്യ.