സൈക്കിളില്‍ ഭക്ഷണം വിതരണം ചെയ്തിരുന്ന യുവാവിന് ബൈക്ക് സമ്മാനിച്ച് മധ്യപ്രദേശ് പൊലീസ്. ഇന്‍ഡോറിലെ വിജയ്നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൊമാറ്റോയുടെ ഡെലിവറി ഏജന്റിന് ബൈക്ക് സമ്മാനിച്ചത്.
പട്രോളിങ്ങിനിടയിലാണ് സൈക്കിളില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവിനെ പൊലീസുകാര്‍ കാണുന്നത്. കാര്യം അന്വേഷിച്ചപ്പോള്‍ സാമ്പത്തിക പ്രശ്നം മൂലമാണ് ബൈക്ക് വാങ്ങാന്‍ സാധിക്കാത്തതെന്ന് മനസിലായി. പിന്നീട് പൊലീസുകാര്‍ ചേര്‍ന്ന് യുവാവിന് ബൈക്ക് വാങ്ങി നല്‍കുകയായിരുന്നു,
ഡൗണ്‍ പേയ്മെന്റായി ഏകദേശം 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും കൊടുത്തു. ബാക്കി അടവ് സ്വന്തം നിലയ്ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് സമ്മതിച്ചതായും പൊലീസ് പറയുന്നു. പൊലീസുകാര്‍ക്ക് നന്ദി അറിയിച്ച് യുവാവും രംഗത്തെത്തി.