Kerala News

ഉമ്മ മുടി പകുതി മറയ്ക്കും, മകൾ വസ്ത്രം കുറയ്ക്കും – മുസ്ലിംലീഗ് യുവനേതാവ് പികെ ഫിറോസിൻ്റെ മക്കൾക്കെതിരെ ഒരു വിഭാഗം ആളുകൾ

മുസ്ലിം ലീഗ് പാർട്ടിയുടെ യുവ നേതാക്കളിൽ ഒരാളാണ് പികെ ഫിറോസ്. താനൂർ നിയമസഭാ മണ്ഡലത്തിലെ ഈ വർഷത്തെ മുസ്ലിം ലീഗ് സ്ഥാനാർഥി കൂടിയായിരുന്നു ഇദ്ദേഹം. വിജയ സാധ്യത ഏറെയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ എന്തായാലും അടുത്ത നിയമസഭയിലും പികെ ഫിറോസ് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി അത്ര സജീവമല്ല പികെ ഫിറോസ്. രാഷ്ട്രീയ പോസ്റ്റുകൾ ആണ് അധികവും ഫിറോസ് നടത്താറുള്ളത്. എന്നാൽ ഇടയ്ക്കിടെ തന്നെ വ്യക്തിപരമായ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

- Advertisement -

കഴിഞ്ഞദിവസം പികെ ഫിറോസ് മകൾക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് ചില ആളുകൾ കമൻറ് ചെയ്തത്. ചിത്രത്തിൽ പികെ ഫിറോസിൻ്റെ മകൾ മുടി മറച്ചിരുന്നില്ല എന്നതാണ് ഇവർ കണ്ടെത്തിയ കാരണം. വളരെ മോശം ഭാഷയിൽ ആയിരുന്നു പ്രതികരണങ്ങൾ മുഴുവൻ വന്നത്. ഫിറോസിൻ്റെ ഭാര്യക്കും വലിയ രീതിയിലുള്ള വിമർശനമാണ് നേരിടേണ്ടി വരുന്നത്.

ഇത് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള കമൻ്റുകൾ ഇവർ നടത്തുന്നത്. നസ്രിയ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്ക് താഴെ ഇത്തരത്തിലുള്ള ആളുകൾ മോശം കമൻറുകൾ ആയി എത്താറുണ്ട്. പലപ്പോഴും മുടി മറയ്ക്കാറില്ല എന്നതാണ് ഇവർ കണ്ടെത്തുന്ന കാരണം. അതിനൊപ്പം തന്നെ ചിലപ്പോൾ നസ്രിയ തൻറെ പട്ടിക്കുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുമ്പോളും ഇവർ വിമർശനവുമായി എത്താറുണ്ട്. ഇത്തരത്തിലുള്ള ആളുകൾക്ക് വലിയ പിന്തുണയാണ് സമാന ചിന്താഗതിക്കാർ നൽകുന്നത്. അതുകൊണ്ടുതന്നെ ഇവർ ഒരു ഉളുപ്പുമില്ലാതെ വീണ്ടും ഇത്തരത്തിലുള്ള കമൻറുകൾ ചെയ്തു കൊണ്ടിരിക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടൻ ദുൽഖർ സൽമാൻ തൻറെ സഹോദരിയുടെ പിറന്നാളിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് അവരുടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രത്തിൽ സഹോദരി മുടി മറച്ചിട്ട് ഉണ്ടായിരുന്നില്ല. സഹോദരിക്കെതിരെ വലിയ രീതിയിലുള്ള വിമർശനമായിരുന്നു ഒരു വിഭാഗം ആളുകൾ നടത്തിയത്. മമ്മൂട്ടിയെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമൻറുകൾ ആയിരുന്നു വന്നത് മുഴുവൻ. പതിവുപോലെ വലിയ പിന്തുണയാണ് ഇത്തരത്തിലുള്ള ആളുകൾക്ക് സമാന ചിന്താഗതിക്കാർ നൽകിയത്. സിനിമാ സീരിയൽ നടിമാർ അവരുടെ അവരുടെ പേഴ്സണൽ എക്കൗണ്ടിൽ അവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴും ഇത്തരത്തിലുള്ള ആളുകൾ മോശം കമൻറുകളുമായി എത്താറുണ്ട്. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് ഇവരിൽ പലരും കമൻറ് ചെയ്യുന്നത്.

Athul

Recent Posts

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

3 hours ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

3 hours ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

4 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

5 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

7 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

10 hours ago