ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് അനുമോള്‍. ഇതുവരെ നിരവധി ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമക്ക് പുറമെ സോഷ്യല്‍ മീഡിയയിലും താരം സജീവം ആണ്. സമൂഹവിഷയങ്ങളില് പ്രതികരണം അറിയിച്ച് താരം എത്താറുണ്ട്. ഇതിനിടെ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയും അനുമോള്‍ കൊടുക്കാറുണ്ട്.
ഇപ്പോള്‍ തന്റെ അച്ഛന്റെ ഓര്‍മ്മ പങ്കുവെച്ച് നടി കുറിച്ച കുറിപ്പാണ് വൈറലാവുന്നത്. ഈ ലോകത്ത് ഒന്നിനും നിങ്ങള്‍ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയുന്നില്ലെന്ന് താരം പറയുന്നു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി ഈ കാര്യം പറ
ഞ്ഞത്.
‘കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കള്‍ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട ആ ദിവസമാണ് എന്റെ അസ്തിത്വം എന്നേക്കുമായി മാറിയത്… ഒരുപാട് അരക്ഷിതാവസ്ഥകളോടെ, നിരന്തരമായ പോരാട്ടങ്ങളോടെ, വേദനകളോടെ ജീവിച്ചു…ഈ ലോകത്ത് ഒന്നിനും നിങ്ങള്‍ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയുന്നില്ല… ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ, താങ്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന മകള്‍,” അനു കുറിക്കുന്നു.
യുവതാരങ്ങളില്‍ ശ്രദ്ധേയമായ താരമാണ് അനുമോള്‍. ചായില്യം എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വെടിവഴിപാടടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി. നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
ഇവന് മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, അമീബ, ഞാന്‍, ഗോഡ് ഫോര്‍ സെയില്‍, ജമ്നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു താരം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…