Film News

എനിക്ക് ഉണ്ടായിരുന്നതെല്ലാം ഞാൻ അവർക്കും മകൾക്കും നൽകി, എന്നിട്ടും സ്വന്തം മകളുടെ വിവാഹത്തിന് പോലും പങ്കെടുക്കാൻ സാധിച്ചില്ല

നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സായികുമാർ. റാംജിറാവ് സ്പീക്കിംഗ് ആയിരുന്ന് സായികുമാറിൻ്റെ ആദ്യത്തെ സിനിമ. ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആക്കി മാറ്റിയ അപൂർവ്വം നടന്മാരിൽ ഒരാൾ കൂടിയാണ് സായികുമാർ. ഇന്ന് മലയാളത്തിലെ മികച്ച സഹനടൻമാരിൽ ഒരാളാണ് സായ്കുമാർ. നിരവധി അച്ഛൻ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലും തിളങ്ങിയ താരം കൂടിയാണ് ഇദ്ദേഹം. അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2 എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിരക്കഥാകൃത്ത് വിനയചന്ദ്രൻ എന്ന കഥാപാത്രത്തെ ആയിരുന്നു സായികുമാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

- Advertisement -

ബിന്ദു പണിക്കർ ആണ് ഇദ്ദേഹത്തിൻറെ ഭാര്യ. ഇന്ന് മലയാളത്തിലെ പ്രശസ്ത താരദമ്പതിമാരിൽ രണ്ടുപേർ ആണ് ഇവർ. 2019 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ബിന്ദുപണിക്കർ. വളരെ മികച്ച ഒരു സ്വഭാവ നടിന്മാരിൽ രാൾ കൂടിയാണ് ഇവർ. ഏറെ വിവാദങ്ങൾക്കൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

സായികുമാറിൻ്റെ ഡിവോഴ്സ് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. 2009 വർഷത്തിലായിരുന്നു വിവാഹമോചനക്കേസ് തുടങ്ങിയത്. ഏകദേശം പത്ത് വർഷത്തോളം ഈ കേസ് തുടർന്നു. അങ്ങനെ 2017 വർഷത്തിലാണ് വിവാഹമോചനം നേടിയത്. ബിന്ദുപണിക്കർക്ക് അരുന്ധതി എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്. ഇരുവരുടെ കൂടെയാണ് താമസം മകൾ നിലവിൽ താമസിക്കുന്നത്.

ഇപ്പോൾ തൻ്റെ ജീവിതത്തിൽ അരങ്ങേറിയ ഏറെ വിഷമകരമായ ഒരു സംഭവത്തെ വിവരിക്കുകയാണ് സായികുമാർ. പ്രസന്നകുമാരി എന്ന ആദ്യഭാര്യയിൽ തനിക്ക് ഒരു മകളുണ്ട്. വൈഷ്ണവി എന്നാണ് ഈ മകളുടെ പേര്. അടുത്തിടെ ആയിരുന്നു വൈഷ്ണവി വിവാഹിതയായത്. എന്നാൽ ഈ വിവാഹത്തിൽ അച്ഛനായ സായികുമാർ പങ്കെടുത്തിരുന്നില്ല. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ സായി കുമാർ. വളരെ വേദനയോടെയാണ് സായികുമാർ ഈ കാര്യം പറയുന്നത്.

ഞാൻ ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി എന്തെങ്കിലും ഒക്കെ ആയ ആളാണ്. ഞാൻ നേടിയതെല്ലാം അവർക്കും മകൾക്കും വേണ്ടി ആയിരുന്നു മാറ്റിവെച്ചത്. ഒരു മകളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് അച്ഛൻറെ കടമയല്ലേ? സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു. ഏറെ വികാരനിർഭരനായി സായികുമാർ പറയുന്നു.

എന്നാൽ പിന്നീട് മകളും എന്നെ കുറ്റപ്പെടുത്തി സംസാരിക്കുവാൻ തുടങ്ങി. ഞാനവളെ തിരുത്താൻ പോയില്ല. ഏറെ വിഷമത്തോടെ ആയിരുന്നു ഞാൻ അതെല്ലാം കേട്ടത്. അവളുടെ വിവാഹ നിശ്ചയവും ആലോചനയും ഒന്നും എന്നോട് ചോദിച്ചു കൊണ്ട് ആയിരുന്നില്ല. ഒരു കാര്യവും എന്നോട് സംസാരിക്കുമായിരുന്നില്ല. ഒരു ദിവസം വിവാഹം വിളിക്കാൻ ഞാൻ ഇല്ലാത്ത സമയത്ത് അവർ ഫ്ലാറ്റിൽ വന്നിരുന്നു എന്നാണ് അവർ പറയുന്നത്.

പിന്നീട് എനിക്ക് ഒരു സന്ദേശം വാട്സാപ്പിൽ ലഭിക്കുകയുണ്ടായി. അവളുടെ വിവാഹ ക്ഷണക്കത്ത് ആയിരുന്നു എനിക്ക് വാട്സാപ്പിൽ ലഭിച്ചത്. സ്വന്തം മകളുടെ കല്യാണത്തിന് ഒരു അച്ഛനെ ഇങ്ങനെയാണോ വിളിക്കേണ്ടത്? ഒരു അതിഥിയെ പോലെ ആണോ ഞാൻ അവളുടെ കല്യാണത്തിന് പങ്കെടുക്കേണ്ടത്? അങ്ങനെ ഒരു അതിഥിയായി പങ്കെടുക്കേണ്ടതില്ല എന്ന് എനിക്ക് തോന്നി. അതുകൊണ്ട് ആയിരുന്നു ഞാൻ എൻറെ സ്വന്തം മകളുടെ കല്യാണത്തിന് പോകാതിരുന്നത്. സായികുമാർ ആദ്യമായി മനസ്സ് തുറക്കുന്നു.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

8 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

9 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

9 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

9 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

10 hours ago