നടന് ഉണ്ണി മുകുന്ദനോടുള്ള ആരാധകരുടെ ഇഷ്ടം കൂടി വരികയാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ മുന്നില്‍ നില്ക്കുന്ന നടന്മാരില് ഒരാളാണ് ഉണ്ണി. വില്ലനായും നായകനായും സഹനടനായും എല്ലാം തകര്‍ത്ത് അഭിനയിക്കുകയാണ് ഈ താരം. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മാളികപ്പുറം എന്ന മുകുന്ദന് ചിത്രം ഹിറ്റായി.
ഇപ്പോഴും മാളികപ്പുറം തരംഗം സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. ഇതിനിടെ തന്റെ പ്രിയപ്പെട്ടവരെ കാണാനും എത്താറുണ്ട് താരം. തന്റെ ആരാധകരോട് തിരിച്ച് അതേ സ്നേഹവും ഈ നടന് കൊടുക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്ന ഒരു ചിത്രമാണ് വൈറല്‍ ആവുന്നത്.
ഉണ്ണിയുടെ ഫാന്‍ ഗേള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അനര്‍ഘ എന്ന ആരാധികയാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍. ഉണ്ണിയുടെ ഡൈ ഹാര്‍ഡ് ഫാന്‍ ആണ് അനര്‍ഘ എന്നത് അവരുടെ പ്രൊഫൈലില്‍ നിന്നും വ്യക്തമാണ്. അതേസമയം അനര്‍ഘ പങ്കുവെച്ച ഒട്ടുമിക്ക പോസ്റ്റില്‍ നിന്നും അവര്‍ക്ക് ഉണ്ണിയോടുള്ള ആരാധന എത്രത്തോളം ഉണ്ടെന്ന് വായിച്ചെടുക്കാം. എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഉള്ള നിമിഷങ്ങള്‍. ഈ നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും മൂല്യമുള്ള മൊമെന്റ്സ് എന്നൊക്കെയാണ് ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ആരാധിക കുറിച്ചത്.
അതേസമയം ഈ അടുത്താണ് നിര്‍മ്മാണ രംഗത്തേക്ക് ഉണ്ണിമുകുന്ദന് കടന്നത്, അവിടെ വിജയം നേടാന്‍ ഈ നടന് സാധിച്ചു. തനിക്ക് സിനിമയോടുള്ള പ്രണയത്തെക്കുറിച്ച് പലപ്പോഴും ഉണ്ണി തുറന്നു പറഞ്ഞിട്ടുണ്ട്. ശരിക്കും രണ്ടാം വരവിലാണ് മലയാളികളുടെ റിയല്‍ ഹീറോ ആയി ഉണ്ണിമുകുന്ദന് മാറിയത്. നടന്റെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെ വിവാദങ്ങളിലും ഉണ്ണിമുകുന്ദന്റെ പേര് വന്നിരുന്നു. ഇവര്‍ക്കൊക്കെ തക്കമായ മറുപടിയും താരം കൊടുക്കാറുണ്ട്.