പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സുമിത്ര എന്ന കഥാപാത്രവും ഈ കഥാപാത്രത്തെ ചുറ്റിപറ്റിയുമാണ് കഥ മുന്നോട്ട് പോവുന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ശീതള്‍ എന്ന അമൃത നായരുടെ. എന്നാല്‍ പിന്നീട് താരം ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
ആദ്യം നെഗറ്റീവ് റോളുകള്‍ ചെയ്ത അമൃത പിന്നീട് അമ്മയുടെ കൂടെ നില്‍ക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ഒഡീഷിന്റെ പരസ്യം കണ്ട് സിനിമയെന്ന് കരുതിയാണ് അമൃത ഒഡീഷിന് എത്തിയത്. പിന്നീടാണ് സീരിയല്‍ ആണെന്ന വിവരം അറിയുന്നത്. ഇതേ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.
ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത എത്താറുണ്ട്. നേരത്തെ സാരിമണിഞ്ഞുള്ള ഫോട്ടോസും നടി പങ്കുവെച്ചു. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് താരം.
ഇത്തവണ മോഡേണ്‍ ഔട്ട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. വെള്ള നിറത്തിലെ ടോപ്പും ജീന്‍സുമാണ് അമൃത ധരിച്ചിരിക്കുന്നത്. വിപിന്‍ ജെ കുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സിംപിള്‍ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തില്‍ ഞാന്‍ സ്കേറ്റ് ചെയ്യാറില്ല, നല്ല ഷൂസ് ധരിച്ചാണ് നടക്കുന്നത് എന്നാണ് അമൃത ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. പുത്തന്‍ ഫോട്ടോഷൂട്ടുകളുമായി തിരക്കുകളിലാണിപ്പോള്‍ അമൃത നായര്‍.