ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പി എറിയുകയായിരുന്നു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. ശ്രീനിവാസന് വധക്കേസില്‍ ഫിറോസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചയാളാണ് ഫിറോസ്.
അതേസമയം ശ്രീനിവാസന് വധക്കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.