വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖരായ പത്ത് യൂട്യൂബര്‍മാരുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്.
പേര്‍ളി മാണി, അണ്‍ബോക്സിങ് ഡ്യൂഡ്, ഫിഷിങ് ഫ്രീക്ക്, എം 4ടെക്ക്, അഖില്‍ എന്‍ആര്‍ബി,അര്‍ജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റര്‍ എന്നിവരുടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
പത്തോളം കേന്ദ്രങ്ങളിലാണ് ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുന്നത്.ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്.
പലരുടെയും വരുമാനം ഒരു കോടി മുതല്‍ രണ്ട് കോടി വരെയാണ്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.