കഴിഞ്ഞ ദിവസം ആയിരുന്നു പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹം. റൂബൈന്‍ ബിജി തോമസ് ആണ് റേച്ചല്‍ മാണിയുടെ വരന് . കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടത്തിയത്. ഇപ്പോഴിതാ റേച്ചലിനെക്കുറിച്ച് പേളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അന്ന് അതിമനോഹരമായി അവളെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പിയെന്നും പേളി കുറപ്പില്‍ പറയുന്നു.
ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും സുന്ദരിയായ മണവാട്ടിയാണ് അവളെന്നും നിങ്ങള്‍ക്കൊരു സഹോദരിയുണ്ടെങ്കില്‍ ഞാന്‍ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകുമെന്നുമാണ് ഒരു ഫൊട്ടോയ്ക്കൊപ്പം പേളി കുറിച്ചത്. അന്ന് അതിമനോഹരമായി അവളെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പിയെന്നും പേളി പറയുന്നു.
അന്നത്തെ ദിവസം അവള് കാണാന്‍ എങ്ങനെയാകും എന്നതിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ഈ ദിനം എന്നേക്കും സ്പെഷ്യല്‍ ആയിരിക്കുമെന്നും പേളി കുറിച്ചിട്ടുണ്ട്.
നേരത്തെ സഹോദരിയ്ക്ക് ആശംസ നേര്‍ന്ന് പേളി പങ്കുവെച്ച കുറിപ്പ് വൈറല്‍ ആയിരുന്നു. ‘ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വെച്ച് കൂട്ടിയിണക്കിയ ജോഡികള്‍. എന്റെ പ്രിയ സഹോദരി റേച്ചല്‍ മാണി ഇപ്പോള്‍ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാന്‍ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനില്ക്കട്ടെ. നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷം നേരുന്നു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും … ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,” പേളി കുറിച്ചിരുന്നത്.