വളകാപ്പ് എന്താണെന്ന് പേളിയെ പഠിപ്പിച്ച് ശ്രീനിഷ്. ആടിയും പാടിയും നടന്ന ചടങ്ങിന്റെ വീഡിയോ ഷെയർ ചെയ്ത താരങ്ങൾ

ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾസിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് പേളി മാണി ശ്രീനിഷ് തന്നെയാണ്. അവരുടെ ഓരോ വീഡിയോയ്ക്കും സോഷ്യൽ മീഡിയയിൽ കിട്ടുന്ന കമന്റുകളും പോസ്റ്റുകൾക്ക് കിട്ടുന്ന ലൈക്സും മാത്രം ശ്രദ്ധിച്ചാൽ മതി ആരാധകർക്ക് അവരോടുള്ള സ്നേഹം മനസ്സിലാക്കാൻ. സാധാരണ അവതാരികയിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ വരെ തന്റെ സ്ഥാനമുറപ്പിച്ച പേളിമാണി എന്ന താരത്തിന്റെ ജീവിതത്തിലേക്ക് ശ്രീനിഷ് എന്ന നായകൻ കൂടി കടന്നു വന്നപ്പോൾ അവർ പലതിനെയും മാറ്റിമറിക്കാനുള്ള പുതിയ വാതായനങ്ങൾ ആണ് തുറന്നത്.


മാതൃകാ ദമ്പതിമാരായ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഇരുവരുടെയും ഏറ്റവും അടുത്ത് വന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വളകാപ്പ് ചടങ്ങിന്റെ വീഡിയോയിൽ എന്താണ് വളകാപ്പ് എന്ന് പേർളിയ്ക്ക് മനസ്സിലാക്കി കൊടുക്കുന്ന ശ്രീനിഷും ആടിയും പാടിയും കൊഞ്ചിയുമുള്ള പേർളിയുടെയും മൂവ്മെന്റ്കളാണ് ആരാധകർക്ക് പുതിയ അനുഭവം ആയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഇരുവരും. തമിഴ് ആചാര പ്രകാരമാണ് വളകാപ്പ് നടത്തിയത്.

മോഹൻലാൽ അവതാരകനായി വന്ന ബിഗ് ബോസ് എന്ന് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളായി പിന്നെ ജീവിതത്തിലും ഒന്നിക്കാം എന്ന തീരുമാനമെടുത്തത് ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഗർഭകാലത്തെ തങ്ങളുടെ ഏറ്റവും സന്തോഷകരമായ പല മുഹൂർത്തങ്ങളും താരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിടുന്നുണ്ട്.