ജനിച്ച ദിവസം തന്നെ സെലിബ്രിറ്റിയായി മാറിയ കുട്ടി താരമാണ് പേളിയുടെ ശ്രീനിയുടെ മകള്‍ നില. നില ബേബിയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞത്. അതുപോലെ പേളി പങ്കുവയ്ക്കുന്ന വീഡിയോയിലും നില ഇടയ്ക്കിടെ എത്താറുണ്ട്. നില കുട്ടിയുടെ വിശേഷം ചോദിച്ച് ആരാധകര്‍ തന്നെ എത്താറുണ്ട്.
ഇപ്പോഴിതാ അമ്മയുടെ മകളുടെ ക്യൂട്ട് ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. ചിത്രത്തില്‍ സാരിയണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് പേളി എത്തിയത്. നില വെള്ള നിറത്തിലുള്ള ഫ്രോക്ക് ആണ് ധരിച്ചത്. ഈ ക്യൂട്ട് ചിത്രം ഇപ്പോല്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്. അതേസമയം നിലയുടെതായി പുറത്തുവരുന്ന ചിത്രങ്ങള്‍ക്കെല്ലാം കാഴ്ച്ചക്കാര്‍ ഏറെയാണ്.
ആരാധകര്‍ ഏറെയാണ് പേളിക്കും കുടുംബത്തിനും. താരം പങ്കുവെക്കുന്ന വീഡിയോയ്ക്കും നല്ല പ്രതികരണം ആണ് ലഭിക്കാര്. വളരെ ഓപ്പണ്‍ ആയിട്ടാണ് താരം വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാര്.
ബിഗ് ബോസില്‍ വെച്ചായിരുന്നു ഇവര്‍ പരിചയപ്പെടുന്നതും ആ ബന്ധം പ്രണയത്തില്‍ എത്തുന്നതും. ഷോയില്‍ നിന്നും പുറത്തുവന്ന ഇവര്‍ പിന്നീട് വിവാഹിതരാവുകയായിരുന്നു. രണ്ട് ആചാര പ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു . ശ്രീനിയും അഭിനയരംഗത്ത് സജീവമാണ്. പേളി ഇതിനിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്.