യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് സംഭവം. തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദം. ഇതുകേട്ടതോടെ വിമാനം ഉടന്‍ നിലത്തിറക്കി.
യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഉടന്‍ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണിമുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ കര്‍ണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ ബോംബ് ഭീഷണി ഇ മെയില്‍ അയച്ച വിദ്യാര്‍ത്ഥിയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷന് ഡിസിപി ലക്ഷ്മണ് നിമ്പര്‍ഗി പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.