എന്തിനോടും മുഖംനോക്കാതെ പ്രതികരിക്കുന്ന മലയാളസിനിമയിലെ ചുരുക്കം ചില നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. പല സാഹചര്യങ്ങളിലും പാര്‍വ്വതി പ്രതികരിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. അതുപോലെ മലയാളസിനിമയില്‍ തുല്യതയ്ക്കായുള്ള പോരാട്ടം പാര്‍വതി തുടരുന്നു. അന്തസ്സില്ലാത്ത ഇനി ജീവിതം തുടരാന്‍ ഇല്ലെന്നും തുല്യനീതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഡബ്ല്യുസിസി മാത്രം നേരിടുന്നു എന്ന് പാര്‍വതി പറഞ്ഞു. തന്റെ പുതിയ ചിത്രമായ പുഴു സിനിമയുടെ വിശേഷം പങ്കുവയ്ക്കുന്നതിനിടെയാണ് ഇതെ കുറിച്ച് നടി പ്രതികരിച്ചത്.
എല്ലാവരും നിശബ്ദത വിടേണ്ട സമയമായെന്നും പാര്‍വതി പറഞ്ഞു. അതേസമയം കസബ സിനിമയുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാകും പുഴു എന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം പുഴു’ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത് . നവാഗതയായ റത്തീന സംവിധാനം ചെയ്ത സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് പാര്‍വതി തിരുവോത്തായിരുന്നു. ചിത്രത്തിന് സമിശ്രി പ്രതികരണം ആണ് ലഭിക്കുന്നത്.