സിനിമ സീരിയൽ താരങ്ങളുടെ ഗർഭകാലം ഇപ്പോൾ വളരെ വയറലാണ് താരദമ്പതികളുടെ പുതിയ കുഞ്ഞിനായുള്ള കാത്തിരിപ്പ് അവരെപ്പോലെ പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ് എന്ന് ഓരോ ലൈക്കും ഷെയറും തന്നെ കാണിച്ചു തരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനുഷ്ക ശർമ പേളി മാണി താരങ്ങളുടെ വൈറൽ വീഡിയോകളാണ് നിറഞ്ഞു നിൽക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് മിഞ്ചി എന്ന സംഗീത ആൽബത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി ഇപ്പോൾ മലയാള സീരിയലുകളിൽ നിറഞ്ഞുനിൽക്കുന്ന താരമായ പാർവ്വതി കൃഷ്ണയുടെ ഗർഭകാലമാണ്.
അഭിനേതാവും ചാനൽ രംഗത്തെ അവതാരകയും മോഡലുമായ പാർവതി കൃഷ്ണയുടെ ഗർഭകാലത്തെ ഫോട്ടോകളും വീഡിയോകളും ഇപ്പോൾ ചർച്ചയാവുകയാണ്. ആൽബങ്ങളിലും ഷോർട്ഫിലിമിലും സജീവസാന്നിധ്യമായ പാർവ്വതി പത്തനംതിട്ടയിലെ കോന്നി സ്വദേശിയാണ്. താരം ഏതാനും സിനിമകളിലും മുഖം കാണിച്ചിരുന്നു. ഗർഭകാലത്ത് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് അമ്മയാവാൻ പോകുന്നു എന്ന വാർത്ത തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിൽ ഊടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച പാർവതി കൃഷ്ണ യുടെ ഭർത്താവ് സംഗീതസംവിധായകനായ ബാലഗോപാൽ ആണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പാർവതി പുറത്തുവിട്ടിരിക്കുന്നത് ഗർഭകാലത്തെ തന്റെ ഒരു ഡാൻസ് ആണ്. നിറവയറിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് പേളി മാണി ഒരു ഡാൻസ് പ്രേക്ഷകർക്കായി അപ്ലോഡ് ചെയ്തിരുന്നു അതിനു പിന്നാലെയാണ് പാർവ്വതി കൃഷ്ണയുടെ ഗർഭകാലത്തുള്ള വീഡിയോയും വൈറലായിരിക്കുന്നത്. നിറവയറിൽ ആരും ആരും പ്രതീക്ഷിക്കാത്ത കിടിലൻ പെർഫോമൻസുമായി ആണ് പാർവതി എത്തിയിരിക്കുന്നത്. പ്രസവത്തിന് 24മണിക്കൂർ മുൻപുള്ള വീഡിയോ എന്നും പറഞ്ഞാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് താരങ്ങൾ ഇങ്ങനെയൊക്കെയാണ് ഗർഭകാലം ആഘോഷമാക്കുന്നത് എന്നുള്ള ഒരു കാഴ്ചപ്പാടിൽ മാറ്റം തന്നെയാണ് ഇവയെല്ലാം.
View this post on Instagram