സീരിയൽ അടക്കമുള്ള ടെലിവിഷൻ പരിപാടികളിൽ ഇനിമുതൽ ആലിംഗന രംഗങ്ങൾ പാടില്ല എന്ന് നിർദ്ദേശം. പാകിസ്ഥാൻ സർക്കാർ സംവിധാനമായ പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ആണ് ഈ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. ടിവി ചാനലുകളുടെ അടക്കം ഉള്ളടക്കം പരിശോധിക്കുന്ന ഒരു കമ്മിറ്റി ആണ് ഇത്. ഇവർ ആണ് പുതുക്കിയ മാനദണ്ഡം ചാനലുകൾക്ക് കൈമാറിയത്.
ഇത്തരം രംഗങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്. ആലിംഗന രംഗങ്ങൾക്ക് പുറമേ “ശരിയല്ലാത്ത വസ്ത്ര ധാരണം”, “തലോടൽ”, “ബെഡ്റൂം രംഗങ്ങൾ” എന്നിവ ഒന്നും തന്നെ ഇനിമുതൽ കാണിക്കരുത് എന്നാണ് നിർദേശം. കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഇതേ സംബന്ധിച്ച് പുതിയ നിർദ്ദേശം പുറത്തിറങ്ങിയത്.
നേരത്തെ തന്നെ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതിൻറെ തുടർനടപടി പോലെയാണ് പുതിയ നിർദേശങ്ങൾ വന്നിരിക്കുന്നത് എന്നാണ് റെഗുലേറ്ററി അതോറിറ്റി പറയുന്നത്. “പരാതികൾ മാത്രമല്ല, പാകിസ്ഥാൻ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ ഇത്തരം രംഗങ്ങൾ നമ്മുടെ സമൂഹത്തിനു ചേർന്നതല്ല എന്ന് കരുതുന്ന അഭിപ്രായക്കാർ ആണ്. കെട്ടിപ്പിടുത്തവും മോശമായ വസ്ത്രങ്ങളും ചുംബന കിടപ്പറ രംഗങ്ങളും വളരെ ഗ്ലാമർ ആയിട്ടാണ് ചിത്രീകരിക്കുന്നത്. ഇസ്ലാമിക പഠനത്തിനും പാക്കിസ്ഥാൻ സമൂഹത്തിൻ്റെ സംസ്കാരത്തിനും ഇത് എതിരാണ് എന്നാണ് റെഗുലേറ്ററി അതോറിറ്റി പറയുന്നത്.
നിരവധി ആളുകളാണ് ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇന്ത്യയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ വിഷയത്തിൽ അനുകൂല പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ടിവി ചാനലുകളിൽ നിന്നും ഓൺലൈൻ ആപ്ലിക്കേഷനുകളിൽ നിന്നും ഇത്തരം രംഗങ്ങൾ നിരോധിക്കണമെന്നാണ് ഇന്ത്യക്കാരുടെ ആവശ്യം. വലിയ വിഭാഗം ആളുകൾ ആണ് കേരളത്തിലും ഇതിനെ അനുകൂലിക്കുന്നത്. പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ട് എങ്കിലും ഇന്ത്യയും പാകിസ്ഥാനും ആദ്യമായിട്ടാണ് ഒരു വിഷയത്തിൽ ഇത്രയും അനുകൂലമായ യോജിപ്പ് രേഖപ്പെടുത്തുന്നത്.