റെനോ 7 സീരീസ് ഫോണുകള്‍ അടുത്ത മാസം ഇന്ത്യയില്‍ വിപണിയില്‍. ഫെബ്രുവരി നാലിന് ഫോണുകള്‍ പുറത്തിറങ്ങുമെന്ന് ഓപ്പോ അറിയിച്ചു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഓപ്പോ ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റെനോ 6 പരമ്പര ഫോണുകളുടെ പിന്‍ഗാമിയായാണ് റെനോ 7 സീരീസ് എത്തുക. റെനോ 7, റെനോ 7 പ്രോ എന്നീ ഫോണുകള്‍ ഈ പരമ്പരയിലുണ്ടാകും. കൂടാതെ റെനോ 7 എസ്ഇ ഫോണുകള്‍ ഉണ്ടാകുമെന്നും വിവരമുണ്ട്.
റെനോ 7 സീരീസ് ഫോണുകള്‍ കഴിഞ്ഞ വര്‍ഷമാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഇതില്‍ റെനോ 6 ല്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാത്ത അടിസ്ഥാന പതിപ്പാണ് റെനോ 7. എന്നാല്‍ റെനോ 6 പ്രോയില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് റെനോ 7 പ്രോ തയ്യാറാക്കിയിരിക്കുന്നത്.