നോര്‍ഡ് ബ്രാന്‍ഡില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാന്‍ വണ്‍പ്ലസ് ഒരുങ്ങുന്നു. വണ്‍പ്ലസ് നോര്‍ഡ് വാച്ച് എന്ന് വിളിക്കപ്പെടുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
കളര്‍ ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, സ്ലീപ്പ് ട്രാക്കിംഗ്, സ്റ്റെപ്പ് കൗണ്ട്, ഹെല്‍ത്ത് ഫീച്ചറുകള്‍, ആക്റ്റിവിറ്റി ട്രാക്കിംഗ്, സ്മാര്‍ട്ട്ഫോണ്‍ അറിയിപ്പുകള്, സംഗീതം തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാകുമെന്നാണ് വിവരം. 8,000 മുതല്‍ 10,000 രൂപ വരെ വിലയുള്ള മറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് സമാനമായ സവിശേഷതകള്‍ ഇതിന് ഉണ്ടായിരിക്കും. വരാനിരിക്കുന്ന നോര്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിനൊപ്പം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട് വാച്ചിന്റെ ഇന്ത്യയിലെ വില 10,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. 5,000 മുതല്‍ 8,000 രൂപ വരെയാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.