കൊച്ചി: മലയാള സിനിമയില്‍ നിന്ന് ഇനി കളികള്‍ ബോളിവുഡിലേക്കെന്ന് സംവിധായകന് ഒമര്‍ ലുലു. ഹിന്ദി പടം സെറ്റായിട്ടുണ്ടെന്നും ഇനി കളി മുബൈയില്‍ ബോളിവുഡിലെന്നും സംവിധായകന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാല്‍ മതി എന്നും മലയാളികളോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ പറഞ്ഞു. താരത്തിന്റെ പോസ്റ്റ് വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
”ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാല്‍ മതി”- എന്നാണ് പോസ്റ്റ്.
അതേസമയം വന്‍ വിവാദങ്ങള്‍ക്ക് ശേഷം ഒമര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘നല്ല സമയം’ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ചിത്രം തീയറ്ററില്‍ എത്തിയതിന് പിന്നാലെ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു എന്ന പേരില്‍ സിനിമയ്ക്ക് എതിരെ കേസ് എടുത്തിരുന്നു.
പിന്നാലെ സിനിമ തീയറ്ററില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കേസ് അവസാനിച്ചതോടെ ചിത്രം ഒടിടിയില്‍ എത്തുകയായിരുന്നു.
ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയില്‍ സ്ട്രീമിങ് തുടങ്ങുകയായിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്.