ഒളിമ്പിക്സിൽ ഇന്ത്യ ഒരു സ്വർണ്ണമെഡൽ നേടിയിരിക്കുകയാണ്. ഈ സീസണിലെ ആദ്യ സ്വർണമെഡൽ ആണ് ഇത്. സ്വർണ്ണ മെഡൽ നേടുന്ന ആദ്യ അത്ലറ്റ് ആയി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. ഇപ്പോൾ 138 കോടി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയിരിക്കുന്ന ഇദ്ദേഹം ആരാണ് എന്ന് അറിയുമോ?
ജാവലിൻ ത്രോ എന്ന ഐറ്റത്തിൽ ആണ് നീരജ് ചോപ്ര സ്വർണമെഡൽ നേടിയിരിക്കുന്നത്. ഹരിയാന സ്വദേശിയാണ് ഇദ്ദേഹം. ഹരിയാനയിലെ പാനിപ്പട്ട് എന്ന സ്ഥലത്തുനിന്നും ആണ് ഇദ്ദേഹം വരുന്നത്. 2008 വർഷത്തിലെ ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. അതേ വർഷം തന്നെ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇദ്ദേഹം ഗോൾഡ് മെഡൽ നേടിയിരുന്നു.
2018 വർഷത്തിൽ ഇദ്ദേഹത്തിന് അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു. രാജ്പുതാന റൈഫിൾസ് മെമ്പർ ആണ് ഇദ്ദേഹം. ചീഫ് ഓഫ് ആർമി കമാൻഡർ എം എം നരവാണെ അടക്കമുള്ളവർ നീരജ് ചോപ്രയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ ആമയുടെ വലിയ അംഗീകാരമാണ് നീരജിന് ഇനി കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
87.58 മീറ്ററാണ് ജാവലിൻ ഇദ്ദേഹം എറിഞ്ഞത്. ആദ്യമായിട്ടാണ് ഇന്ത്യക്ക് ഒരു അത്ലറ്റിക്സ് ഐറ്റത്തിൽ ഗോൾഡ് മെഡൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ചരിത്രനിമിഷം ആയിട്ടാണ് ഇന്ത്യക്കാർ മുഴുവൻ കരുതുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുള്ളവർ അഭിനയിക്കുകയാണ് ഇപ്പോൾ താരത്തെ.