നടന് ദുല്‍ഖര്‍ സല്മാന്, അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും മറിയം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അച്ഛനെ പോലെ ആരാധകരെ സ്വന്തമാക്കാന്‍ മറിയത്തിന്റെ കുസൃതി നിറഞ്ഞ കളികള്‍ തന്നെ ധാരാളം ആയിരുന്നു. ഇന്ന് ഈ കുഞ്ഞിപ്പെണ്ണിന് നാല് വയസ്സ് തികയുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല മറിയത്തിന് നാല് വയസായി എന്നത്. ഇതോടെ നിരവധി പേരാണ് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് വന്നത്.
ഇപ്പോള്‍ നടി നസ്രിയയും തന്റെ കുസൃതികുട്ടിക്ക് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുകയാണ്. പിറന്നാള്‍ കുറിപ്പിനൊപ്പം ഒരു ചിത്രവും നസ്രിയ പങ്കു വച്ചിട്ടുണ്ട്. മറിയം, അമാല്‍, നസ്രിയ എന്നിവര്‍ ചേര്‍ന്ന ഒരു ചിത്രമാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെയാണ്.
പൊതുവെ എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് നസ്രിയ. ദുല്‍ഖറും , നടന്റെ ഭാര്യ അമാലുമെല്ലാം നസ്രിയയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രവും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അമാലും, നസ്രിയയും, സുപ്രിയയും ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ചിത്രവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദുല്‍ഖറും നസ്രിയയും ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറിയത്. നസ്രിയയെ വാത്സല്യത്തോടെ കുഞ്ഞി എന്നാണ് ദുല്‍ഖര്‍ വിളിക്കാര്. ദുല്‍ഖറിന് പിന്നാലെയാണ് പൃഥിയുമായി നസ്രിയ സൗഹൃദത്തില്‍ ആവുന്നത്. നസ്രിയ തന്റെ സ്വന്തം സഹോദരിയെ പോലെയാണെന്ന് പൃഥിയും നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.