നടി നയന്‍താരയുടെ ,വിഘ്നേശ്വറിന്റെയും സോഷ്യല്‍ മീഡിയ വഴി പുറത്തുവരുന്ന വിശേഷങ്ങളെല്ലാം നിമിഷം നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. വിവാഹ ശേഷം തങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലെല്ലാം ചുറ്റിക്കറങ്ങേണ്ട തിരക്കിലാണ് ഇരുവരും. ഇവിടെ നിന്നും പകര്‍ത്തിയ നിരവധി ഫോട്ടോയും ഇവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് ഇരുവരും. ബാഴ്സലോണയില്‍ നിന്നുള്ള ഫോട്ടോകള്‍ വിഘ്നേശ് ശിവന് പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ആഘോഷത്തിനിടെ പുതിയ സിനിമകള്‍ ഏറ്റെടുക്കുന്നുണ്ട് നയന്‍താര. ഇതുവരെ നയന്‍ നായികയായി എത്തിയ ചിത്രമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സംവിധാനരംഗത്ത് വിഘ്നേശും കഴിവ് തെളിയിച്ചു.
View this post on Instagram
അതേസമയം വലി ആഘോഷത്തോടുകൂടിയായിരുന്നു നയന്‍താരയുടെ വിഘ്നേഷിന്റെ വിവാഹം നടത്തിയിരുന്നത്. ആരാധകര്‍ കാത്തിരുന്ന ഒരു വിവാഹമായിരുന്നു അത്. വിവാഹത്തിനുമുമ്പും ശേഷവും നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശിക്കുകയും അവിടെയെല്ലാം പലതരത്തിലുള്ള പൂജകള്‍ നടത്തുകയും ചെയ്തിരുന്നു നയന്‍. നേരത്തെ തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്, എന്നാല്‍ കൊവിഡ് നിലനില്‍ക്കുന്നതിനാല്‍ പിന്നീട് വിവാഹം മഹാബലിപുരത്തെ ആഡംബര ഹോട്ടലിലേക്ക് മാറ്റി.
വിഘ്നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍’ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര വിഘ്നേശ് വിവാഹം മാത്രമല്ല, വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി.