National

കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തി എന്ന കേസില്‍ സുപ്രിംകോടതിയാണ് സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി കേസില്‍ സിദ്ദുവിന് മൂന്നുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ച സിദ്ദു അനുകൂല വിധി നേടിയിരുന്നു. കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

- Advertisement -

1988ല്‍ ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ പട്യാല സ്വദേശി ഗുര്‍നാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മര്‍ദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാള്‍ മരിച്ചു എന്നുമാണ് കേസ്. 99ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സിദ്ദു സുപ്രിംകോടതിയെ സമീപിച്ചത്.

സിദ്ദുവിന്റെ വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേല്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ മര്‍ദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിദ്ദുവിനെ ശിക്ഷിച്ചത്. സിദ്ദുവിനോട് കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Rathi VK

Recent Posts

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

3 hours ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

3 hours ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

4 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

5 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

7 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

10 hours ago