നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ലോഗോയില്‍ മാറ്റം വരുത്തിയതിനെ വിമര്‍ശിച്ച് ഡോക്ടറും ഇന്‍ഫോ ക്ലിനിക് സ്ഥാപകനുമായ ജിനേഷ് പിഎസ്.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ലോഗോയുടെ ഭംഗിയല്ല വിഷയം; അത് മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ആശയമാണ് വിഷയം, അത് മുന്നോട്ടുവെക്കുന്ന അശാസ്ത്രീയതയാണ് വിഷയം, അതു മുന്നോട്ടു വെക്കുന്ന രാഷ്ട്രീയമാണ് വിഷയം എന്നാണ് ജിനേഷ് പറയുന്നത്.
ഈ മൂന്നിനെയും ശക്തമായി എതിര്‍ക്കുന്നു.ഇന്ത്യ ഇപ്പോഴും ഒരു മതേതര ജനാധിപത്യ രാജ്യമാണ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അത് മറന്നേക്കാം , പക്ഷേ നമ്മള് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും എന്നും ജിനേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പോസ്റ്റിങ്ങനെ-
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ലോഗോയുടെ ഭംഗിയല്ല വിഷയം. ഒട്ടും പ്രഫഷണല്‍ അല്ലാത്ത ഡിസൈനാണ് എന്നതും അല്ല വിഷയം.
അത് മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ആശയമാണ് വിഷയം. അത് മുന്നോട്ടുവെക്കുന്ന അശാസ്ത്രീയതയാണ് വിഷയം.
അതു മുന്നോട്ടു വെക്കുന്ന രാഷ്ട്രീയമാണ് വിഷയം. ഈ മൂന്നിനെയും ശക്തമായി എതിര്‍ക്കുന്നു.ഇന്ത്യ ഇപ്പോഴും ഒരു മതേതര ജനാധിപത്യ രാജ്യമാണ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അത് മറന്നേക്കാം , പക്ഷേ നമ്മള് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും
അതേസമയം നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ലോഗോയില്‍ മാറ്റം വരുത്തിയിരുന്നു.ലോഗോയിലെ അശോകസ്തംഭം മാറ്റി ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു.ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്.
മെഡിക്കല്‍ കമ്മീഷന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലോഗോയിലാണ് മാറ്റം വന്നിരിക്കുന്നത്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം.
ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് വലിയ തോതില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്.
കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്. ഭരണഘടനയില്‍ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിര്‍ദേശങ്ങളില്‍ ഭാരത് എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നുമാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വിശദീകരണം.