മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നമിതാ പ്രമോദ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പല ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രം താരം അവതരിപ്പിച്ചു. ഈ സിനിമയും ഇതിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിവിൻ പോളി, ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ നായികയായി താരം.
എങ്കിലും ദിലീപേട്ടൻ ആണ് നമിതയുടെ സിനിമയിലെ ഗോഡ്ഫാദർ എന്ന് വേണമെങ്കിൽ പറയാം. സൗണ്ട് തോമ എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇതിനുശേഷം ദിലീപേട്ടൻ്റെ കുടുംബവുമായി നമിതപ്രമോദ് ഏറെ അടുത്തു. നമിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒരാളാണ് മീനാക്ഷി ദിലീപ് ഇപ്പോഴും. ഇവർ എത്ര അടുത്ത സുഹൃത്തുക്കളാണ് എന്നത് ഇവരുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും വ്യക്തമാണ്. ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
സിനിമയിൽ താൻ എല്ലാ കാര്യങ്ങളും വിളിച്ചു ചോദിക്കുന്നത് ലാലു അങ്കിളിനോട് ആണ് എന്ന് നമിതപ്രമോദ് പറയുന്നു. സംവിധായകൻ ലാൽജോസ് ആണ് ഇത്. ലാൽ ജോസ് സംവിധാനം ചെയ്ത പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ നമിതാ പ്രമോദ് ആയിരുന്നു നായികയായി എത്തിയത്. കുജാക്കോബോബൻ ആയിരുന്നു ഈ ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തത്. ആദ്യമൊക്കെ സംവിധായകനെയും ബാനറും ഒക്കെ നോക്കി ആയിരുന്നു സിനിമ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ കഥാപാത്രവും തനിക്ക് ചെയ്യാനുള്ള കാര്യങ്ങളും ഒക്കെ നോക്കിയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാർ ഉള്ളത്. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നമിത ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തന്നെ ഏറെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ബന്ധുക്കളും സുഹൃത്തുക്കളും തൻ്റെ സിനിമ കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതാണ് എന്നാണ് നമിത പറയുന്നത്. ഒരു സിനിമ കഴിഞ്ഞാൽ അപ്പോൾ തന്നെ തുടങ്ങും അടുത്ത ചോദ്യം. അടുത്ത സിനിമ ഏതാണ്, എന്താണ് അടുത്ത സിനിമ ചെയ്യാത്തത് എന്നൊക്കെ ചോദ്യങ്ങൾ വരും. താൻ ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഇറിട്ടേട്ടട് ആകുമെന്നാണ് നമിത പറയുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ചെവി കൊടുക്കാറില്ല എന്നും താരം പറയുന്നു. തുടക്ക കാലത്ത് തൻ്റെ രണ്ടു സിനിമകളിൽ തനിക്ക് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ സാധിച്ചില്ല. ഇതിന് കാരണം തൻറെ ശബ്ദം ആണുങ്ങളെ പോലെയാണ് എന്നായിരുന്നു ചിലർ പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ എല്ലാം താരം തന്നെയാണ് ഡബ്ബ് ചെയ്യുന്നത്.