ഒരു കാലത്ത് സിനിമ പ്രേമികളുടെ ഇഷ്ട താരമായിരുന്നു നഗ്മ. തമിഴ് സിനിമയിലൂടെ പ്രശസ്തി നേടിയ താരം ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലൂടെ മലയാളികള്‍ പ്രിയങ്കരിയാവുകയായിരുന്നു. നിരവധി മലയാളികള്‍ ആരാധകരും താരത്തിനുണ്ട്.
അഭിനയത്തില്‍ ഇടവേള എടുത്ത താരം ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. കോണ്‍ഗ്രസ് നേതാവാണ് താരം. ഇപ്പോഴിത താന്‍ തട്ടിപ്പില്‍ ഇരയായി എന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം.
സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായതായി പരാതി നല്‍കിയിരിക്കുകയാണ് നഗ്മ. താരത്തിന്റെ ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. മൊബൈലില്‍ ഫോണില്‍ വന്ന എസ് എം എസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്.
ബാങ്കുകള്‍ അയച്ചതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്.
എന്നാല്‍ താന്‍ യാതൊരു വിവരങ്ങളും ലിങ്കില്‍ പങ്കുവെച്ചില്ലെന്നും താരം പറഞ്ഞു. ‘എനിക്ക് ഒന്നിലധികം ഒടിപികള്‍ ലഭിച്ചു, ഭാഗ്യവശാല്‍, എനിക്ക് വലിയ തുക നഷ്ടമായില്ല’ എന്നും നഗ്മ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടത്. അവതാരക ശ്വേതാ മേമന് ഉള്‍പ്പടെ 80-ഓളം പേരാണ് കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്കിടയില്‍ തട്ടിപ്പിനിരയായത്.
ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡിയും പാസ്വേര്ഡും ഇവര്‍ വെബ്സൈറ്റില്‍ കൊടുത്തിരുന്നു.
ഇതിന് പിന്നാലെ ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് ഫോണ്‍ കാള്‍ വന്നു. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനായി ഒടിപി വേണമെന്ന് ആവശ്യപ്പെട്ടു. ഒടിപി കൊടുത്തതും പണം നഷ്ടമായെന്ന മെസേജാണ് വന്നതെന്ന് ശ്വേത മേമന്റെ പരാതിയില്‍ പറയുന്നു.