ഈ അടുത്താണ് നടി സമാന്തയും നടന് നാഗചൈതന്യയും വിവാഹബന്ധം വേര്‍പെടുത്തിയത്. പരസ്പരം ഒത്തുപോകാന്‍ കഴിയാതെ വന്നതോടെയാണ് ഇവര്‍ നാലുവര്‍ഷത്തിനുശേഷം പിരിയാന്‍ തീരുമാനിച്ചത്. രണ്ടുപേരും ഇതേക്കുറിച്ച് പറഞ്ഞു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. പിന്നാലെ ഇവരെക്കുറിച്ചുള്ള ഗോസിപ്പ് വരാന്‍ തുടങ്ങി. ആദ്യം സമാന്തയെ കുറിച്ചായിരുന്നു ഗോസിപ്പ് കൂടുതലും. സൈബര്‍ ആക്രമണത്തിനെതിരെ നടി പരാതി കൊടുക്കുകയും ചെയ്തിരുന്നു.
പിന്നാലെ നാഗചൈതന്യക്ക് നേരം ഗോസിപ്പ് വരാന്‍ തുടങ്ങി. നടന്റെ ഈ അടുത്ത് റിലീസ് ചെയ്ത ചിത്രം ലൗ സ്റ്റോറിയില്‍ നടി സായി പല്ലവി ആണ് നായിക. അങ്ങനെ ഇരുവരെയും ചേര്‍ത്ത് കൊണ്ടുള്ള പ്രണയകഥകളും സോഷ്യല്‍ മീഡിയയില്‍ എത്തി. ഇതിനിടെ നേരത്തെ അനുഷ്ക ഷെട്ടിയുടെ നാഗചൈതന്യയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജുന.
നാഗാര്‍ജ്ജുനയോടൊപ്പം സൂപ്പര്‍, ഡോണ്‍, രാഗദ, താണ്ഡവം, ഓം നമോ വെങ്കിടേശായ, കേടി, കിംഗ്, കേടി, സോഗ്ഗഡേ ചിന്നി നയന, ഊപ്പിരി തുടങ്ങി നിരവധി സിനിമകളില്‍ അനുഷ്ക അഭിനയിച്ചിട്ടുമുണ്ട്. താന്‍ നാഗാര്‍ജ്ജുനയെ ഒരു ഗുരുവായാണ് കാണുന്നതെന്നും അഭിമുഖങ്ങളില്‍ അനുഷ്ക പറഞ്ഞിട്ടുണ്ട്.
ഈ വാര്‍ത്ത കണ്ടതിന് പിന്നാലെ പുലര്‍ച്ചെ താന്‍ മകനെ വിളിച്ച് ചോദിച്ചു ‘ഇന്നലെ രാത്രി നീയും അനുഷ്കയുമാള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി’, ഇതുകേട്ട് നാഗ ചൈതന്യ നിര്‍ത്താതെ ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം അനുഷ്കയോടും പറഞ്ഞിരുന്നുവെന്നും അവര്‍ക്കും ചിരിയടക്കാനായില്ലെന്നുമാണ് അഭിമുഖത്തില്‍ നാഗാര്‍ജ്ജുന പറഞ്ഞു.