മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രജനി ചാണ്ടി. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് ഇവർ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. ഇവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. പ്രായത്തെ തോൽപ്പിക്കുന്ന തരത്തിലുള്ള സ്ക്രീൻ പ്രസൻസ് ആണ് ഇവർക്ക് ചിത്രങ്ങളിൽ.
70ന് അടുത്ത് പ്രായം ഉണ്ട് എങ്കിലും ഒട്ടും പ്രായം തോന്നിക്കാത്ത തരത്തിലുള്ള ചിത്രങ്ങളാണ് എല്ലാം തന്നെ. ഒരു പക്ഷേ മലയാളത്തിൽ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെടാൻ സാധിച്ചിരുന്ന ഒന്നായിരുന്നു ഈ പ്രായത്തിലുമുള്ള സ്ക്രീൻ പ്രസൻസ്. എന്നാൽ ഇപ്പോൾ രജനി ചാണ്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വന്നതോടെ ഇവരെ ഫീമെയിൽ മമ്മൂട്ടി എന്നാണ് മലയാളി പ്രേക്ഷകർ വിളിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
അതീവ സ്റ്റൈലിഷ് ആയിട്ടുള്ള ചിത്രങ്ങളാണ് രജനി പകർത്തിയിരിക്കുന്നത്. ജീൻസും ടോപ്പും അണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പക്കാ മോഡേൺ ആറ്റിറ്റ്യൂഡ് ആണ് ചിത്രങ്ങളിൽ ഉടനീളം താരത്തിന് ഉള്ളത്. നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങൾ ചിത്രങ്ങളെല്ലാം ഏറ്റെടുക്കുകയും വൈറൽ ആക്കുകയും ചെയ്തു.
ദി ഗാംബ്ലർ എന്ന ചിത്രത്തിലാണ് രജനി അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇതുകൂടാതെ ബിഗ് ബോസ് രണ്ടാം പതിപ്പിലും മത്സരാർത്ഥിയായി താരം എത്തിയിരുന്നു. രണ്ടാം പതിപ്പിൽ ബിഗ് ബോസ് വീട്ടിൽ ആദ്യമായി പ്രവേശിച്ച മത്സരാർത്ഥി ആയിരുന്നു ഇവർ. രണ്ടാം പതിപ്പിലെ ആദ്യ ക്യാപ്റ്റനും ഇവർ തന്നെ ആയിരുന്നു. 2016 വർഷത്തിൽ പുറത്തിറങ്ങിയ ഗാന്ധി നഗറിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ഇവർ തന്നെ ആയിരുന്നു.