അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശികളായ കാര്‍ലോസിനും ഭാര്യ പാറ്റി ഹെര്‍ണാണ്ടസിനും മക്കളായി പതിനാറ് പേരാണുള്ളത്. ഇരുപത് മക്കള്‍ വേണമെന്നാണ് ഇവരുടെ ആഗ്രഹം. പതിനാറാമത്തെ കുഞ്ഞ് ജനിച്ച് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ് പാറ്റി. തന്റെ ജീവിതത്തിലെ പതിനാല് വര്‍ഷവും ഗര്‍ഭിണിയായിരുന്നുവെന്ന് പാറ്റി പറയുന്നു.
ദമ്പതികള്‍ക്ക് ആറ് ആണ്‍കുട്ടികളും പത്ത് പെണ്‍കുട്ടികളുമാണ് ഉള്ളത്. അതില്‍ മൂന്ന് സെറ്റ് ഇരട്ടകളാണ്. കുട്ടികള്‍ക്കെല്ലാം സിയില്‍ തുടങ്ങുന്ന പേരുകളാണ് കാര്‍ലോസും പാറ്റിയും നല്‍കിയിരിക്കുന്നത്. കാര്‍ലോസ് ജൂനിയര്‍ (14), ക്രിസ്റ്റഫര്‍ (13), കാര്‍ല (11), കെയ്റ്റ്ലിന് (11), ക്രിസ്റ്റ്യന്‍ (10), സെലസ്റ്റെ (10), ക്രിസ്റ്റീന ( 9), കാല്വിന് (7), കാതറിന് (7), കാലേബ് (5), കരോളിന് (5), കാമില (4), കരോള്‍ (4), ഷാര്‍ലറ്റ് (3), ക്രിസ്റ്റല്‍ (2), ക്ലേട്ടണ്‍ (1) എന്നിങ്ങനെ ആണ് കുട്ടികളുടെ പേരുകള്‍.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പാറ്റി തന്റെ ഇളയ കുഞ്ഞിന് ജന്മം നല്‍കിയത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നല്‍കും. താന്‍ പതിമൂന്ന് ആഴ്ച ഗര്‍ഭിണി ആണ് എന്നും തനിക്ക് ജനിക്കാന്‍ പോകുന്നത് ഒരു ആണ്‍കുട്ടിയാണ് എന്നും പാറ്റി ഫാബുലസ് മാഗസിനോട് പറഞ്ഞു.