നാളെ എന്റെ ഒരു പ്രിയ സുഹൃത്തിന്റെ കല്യാണം ഉണ്ട് അത് ഞാൻ പോയിട്ടില്ലെങ്കിൽ ശരിയാകില്ല എന്നു പറഞ്ഞു പിഷാരടിയോടു പോലും ഒരു വാക്കും പറയാതെ ബഡായി ബംഗ്ലാവിന്റെ സെറ്റിൽ നിന്നും പോയി, പിറ്റേ ദിവസം പത്രത്തിൽ റാങ്ക് ഹോൾർഡറും നർത്തകിയുമായ മേതിൽ ദേവികയുമായി കല്യാണം കഴിഞ്ഞ മുകേഷിന്റെ ഫോട്ടോ കണ്ടപ്പോൾ സിനിമാലോകം മാത്രമല്ല അടുത്ത സുഹൃത്തുക്കൾ പോലും ഞെട്ടി. എഴുത്തും കലയും നൃത്തവും ചേർന്ന പാലക്കാട്ടെ ഒരു വലിയ തറവാട്ടിലെ ഇളമുറ ക്കാരിയായ മേതിൽ ദേവിക ജനിച്ചതും വളർന്നതും ഇന്ത്യയ്ക്ക് പുറത്തായിരുന്നു. അതിനുശേഷം കേരളത്തിലേക്കുള്ള പറിച്ചു നടൽ മേതിൽ ദേവിക എന്ന നർത്തകിയുടെ കലാജീവിതത്തെ ബാധിച്ചില്ല പഠനവും നൃത്തവും ഒരുപോലെ കൊണ്ടുപോയ നർത്തകി.
നൃത്ത പഠനം ജീവിതത്തിൽ ഒരു സപസ്യയായി മുന്നോട്ടുപോകുന്ന വേളയിലാണ് ജീവിതത്തിലെ മോശം സമയം വന്നുപോയത്. വ്യക്തിജീവിതത്തിൽ ഭർത്താവുമായി സ്വരച്ചേർച്ചയുടെ നാളുകൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മകനുമായി ഒതുങ്ങിക്കൂടാൻ തീരുമാനിച്ച ദേവികയ്ക്ക് പിന്നീട് അവസരങ്ങളുടെ കാലമായിരുന്നു. ഒരു ടെലിവിഷൻ ചാനലിൽ ജഡ്ജായി തുടങ്ങിയ ദേവികയെ പൊതുസമൂഹം തിരിച്ചറിഞ്ഞു. ശേഷം ദുബായിലെ ഒരു പരിപാടിക്കിടയിൽ അഭിനന്ദിക്കാൻ വന്ന ഗസ്റ്റ് ആയ മുകേഷിനെ ആദ്യമായി കണ്ടു. പിന്നീട് ഒരു പരിപാടിയിൽ വെച്ച് മുകേഷ് തന്നോട് വിവാഹം കഴിച്ചതാണോ എന്ന് ചോദിച്ചതായി ദേവിക പിന്നീട് പറഞ്ഞിരുന്നു പിന്നീട് മുകേഷിന്റെ വീട്ടിൽ നിന്നും സഹോദരി കല്യാണ ആലോചനയുമായി ദേവികയുടെ വീട്ടിലെത്തി.
വിവാഹമോചനത്തിന്റെ എല്ലാ വേദനയും മനസ്സിലാക്കിയ മുകേഷ് തനിക്ക് എന്നും ഒരു നല്ലപാതി ആകുമെന്ന് തോന്നിയ ദേവിക വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് മുകേഷിനെ വിളിക്കുകയായിരുന്നു. പിന്നീട് മകളുടെ നല്ലതിനായി രക്ഷിതാക്കളും കൂടെ നിന്നു. തന്റെ മകന് നല്ലൊരു ഭാവി ലഭിക്കാനും തന്റെ കലാ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും മുകേഷ് ഒരു നല്ല തുടക്കമാണെന്ന് തോന്നിയതുകൊണ്ട് 22 വയസ്സ് വ്യത്യാസത്തിൽ അവർ വിവാഹിതരായി. ഇന്ന് മുകേഷിന്റെ ജീവിതത്തിൽ നല്ല പാതിയായി ദേവിക തുടരുന്നു.