മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുലയും യുവ കൃഷ്ണയും. സീരിയൽ മേഖലയിലൂടെ ആണ് മലയാളികൾക്ക് ഇവരെ രണ്ടുപേരെയും പരിചയം. എന്നാൽ ഇവർ രണ്ടുപേരും ഇതുവരെ ഒന്നിച്ച് സ്ക്രീനിൽ എത്തിയിട്ടില്ല. പക്ഷേ ഇവർ ജീവിതത്തിൽ ഒരുമിക്കാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ മലയാളികൾ സന്തോഷിച്ചത് കുറച്ചൊന്നുമല്ല. മലയാള സീരിയൽ നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായത്. ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ എല്ലാം മലയാളികൾ വലിയ ആഘോഷത്തോടെ ആയിരുന്നു സ്വീകരിച്ചത്.
ഒരു സെമി പ്രണയവിവാഹമായിരുന്നു ഇവരുടേത് എന്ന് വേണമെങ്കിൽ പറയാം. രണ്ടുപേരുടെയും വീട്ടിൽ വിവാഹം ആലോചിക്കുന്ന സമയം. നടി രേഖ രതീഷ് ഇത് അറിഞ്ഞപ്പോൾ ഇവർ ആയിരുന്നു ആദ്യമായി ഇരുവരോടും എന്തുകൊണ്ട് നിങ്ങൾക്ക് തമ്മിൽ കല്യാണം കഴിച്ചു കൂടാ എന്ന് ചോദിച്ചത്. പിന്നീട് ആയിരുന്നു മൃദുലയും യുവ കൃഷ്ണയും ഇതിനെക്കുറിച്ച് സീരിയസ് ആയി ആലോചിക്കുന്നത്. അങ്ങനെ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് അത് വിവാഹനിശ്ചയം വരെ എത്തുകയും ചെയ്തു.
ഇപ്പോൾ ഇരുവരുടെയും വിവാഹം സ്വകാര്യമായി കഴിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് മാധ്യമങ്ങൾ അല്ല. മറിച്ച് ആരാധകർ തന്നെ ഊഹിച്ച് ഉണ്ടാക്കുന്നതാണ്. ഇരുവരും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ഇതിന് കാരണം. ഫോട്ടോയിൽ സിന്ദൂരം തൊട്ടു കൊണ്ടാണ് മൃദുല പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷമായിരുന്നു മൃദുല വിവാഹിതയായി എന്ന വാർത്ത പരന്നത്. ഉടൻ തന്നെ താരങ്ങൾക്ക് ആശംസകളുമായി മലയാളി പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കുവാനുള്ള മിനിമം കോമൺസെൻസ് പോലും മലയാളികൾ കാണിച്ചില്ല.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും സ്വകാര്യമായി വിവാഹം നടത്തിയിരിക്കുന്നു എന്ന സംശയം ആരാധകർക്കിടയിൽ ഉടലെടുത്തത്. യുവ കൃഷ്ണക്കൊപ്പം കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു കൊണ്ടായിരുന്നു മൃദുല നിന്നിരുന്നത്. എന്നാൽ ഇത് ഏതോ സീരിയൽ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. സീരിയൽ കഥാപാത്രമായിട്ടാണ് മൃദുല അവിടെ നിൽക്കുന്നത് എന്നും പറയപ്പെടുന്നു. ഇരുവരും അവരുടെ വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
ഏറെ ആഘോഷത്തോടെ ആയിരുന്നു ഇരുവരും അവരുടെ വിവാഹനിശ്ചയം കൊണ്ടാടിയത്. അതുകൊണ്ടുതന്നെ ഇവർ സ്വകാര്യമായി വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്തായാലും വിവാഹ തീയതി ഇവർ മലയാളി പ്രേക്ഷകരെ അറിയിക്കും. അതുവരെ മലയാളി പ്രേക്ഷകർ ദയവുചെയ്ത് ക്ഷമയോടെ ഇരിക്കണം. എന്തായാലും ഉടൻ തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് പ്രേക്ഷകർ എല്ലാവരും ഒരുപോലെ പ്രതീക്ഷിക്കുന്നത്.