ചിത്രം ദൃശ്യം 2വിന് വന്‍ വരവേല്‍പ്പ് തന്നെയാണ് പ്രേക്ഷകര്‍ ഒരുക്കിയത്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും വിജയിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം എല്ലാവും ആ പ്ലാറ്റ് ഫോം വഴിയാണ് കാണുന്നത്. കഴിഞ്ഞ ദിവസം നടന് മോഹന്‍ലാല്‍ കുടുംബവുമൊത്ത് ദൃശ്യം 2 കാണുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീട്ടിലെ ഹോം തിയേറ്ററില്‍ നിന്നാണ് താര കുടുംബം ചിത്രം കാണുന്നത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ ചെറു വീഡിയോയില്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളും സുഹൃത്തുക്കളായ പ്രിയദര്‍ശനും, സമീര്‍ ഹംസയും ഉണ്ട്. ഒരു ചെറിയ തിയേറ്ററിന്റെ പ്രതീതിയുണ്ട് ഇതിനുള്ളില്‍. വീഡിയോ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ലാലേട്ടന്റെ വീട്ടിലെ തീയ്യേറ്ററും
ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
തീയ്യേറ്ററില്‍ പോയി സിനിമ കാണുന്നവരാണ് നമ്മളില്‍ പലരും. വീട്ടില്‍ നിന്നും കാണുന്നതിനെക്കാള്‍ ഒരു ഫീല്‍ തന്നെയാണ് തീയ്യേറ്ററില്‍ പോവുന്നതിലും, എന്നാല്‍ വീട്ടില്‍ തന്നെ ഒരു തീയ്യേറ്റര്‍ ഒരുക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. സാധാരണ തീയ്യേറ്ററില്‍ നിന്നും കുറച്ച് കൂടെ സൗകര്യത്തോടെയാണ് തീയ്യേറ്റര്‍ ഒരുക്കിയത്.
മോഹന്‍ലാല്‍, മീന അന്‍സിബ ഹസന്, എസ്തര് അനില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രാമാണ് ദൃശ്യം 2. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗത്തിലും ഇവര്‍ തന്നെയാണ് തങ്ങളുടെ കഥാപാത്രം ചെയ്തത്. കുടുംബ കഥ പറഞ്ഞ ദൃശ്യം മികച്ച വിജയം നേടി മുന്നേറിയപ്പോള്‍. രണ്ടാം ഭാഗവും മികവിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വന്‍ വിജയംകൊയ്യും എന്നതില്‍ സംശയം ഇല്ല. ജീത്തു ജോസഫ് സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ്. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിംഗ് നടത്തിയത്. സിനിമാ ചിത്രീകരണത്തിന്റെ അവസാന ദിനം വരെ ഈ നിയന്ത്രണം നിലനിര്‍ത്താനും ചിത്ത്രതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.