മലയാള സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ട വാലിബന്. മലയാളത്തിന്റെ ഇന്റര്‍നാഷ്ണല്‍ നടന് മോഹന്‍ലാലും മലയാളത്തിന്റെ ഇന്റര്‍നാഷ്ണല്‍ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് സിനിമക്കായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
പ്രഖ്യാപനം മുതല്‍ ശ്രദ്ദ നേടിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെയാണ് കഴിഞ്ഞത്. ചിത്രം പാക്കപ്പ് ആയ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രേമികളുമായി പങ്കുവച്ചിരുന്നു. സിനിമ പ്രേമികള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു ഈ സന്തോഷ വാര്‍ത്ത.
ഇപ്പോഴിതാ ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ ചിത്രത്തിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഇന്ത്യന്‍ സ്ക്രീന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്’, എന്നാണ് മോഹന്‍ലാല്‍ പാക്കപ്പ് പാര്‍ട്ടിയില്‍ പറഞ്ഞത്.
https://youtu.be/A8cUBy9rWv8
‘ലിജോ എന്താണെന്ന് നമ്മള് പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. നമ്മള് എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ലിജോയ്ക്കും ഷിബുവിനും ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും നന്ദി. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി.
പക്ഷേ ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ട്. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്ക്രീന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്’, മോഹന്‍ലാലിന്റെ വാക്കുകള്‍.
അതേസമയം ലിജോ ജോസ് സംവിധാനം ചെയ്തതില്‍ വച്ച് ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.