മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും മഞ്ജുവാര്യരും. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എന്നാൽ അതിൽനിന്നുതന്നെ മലയാളത്തിൽ തന്നെ എക്കാലത്തെയും മികച്ച താരജോഡികൾ ആയി മാറാൻ ഇവരെക്കൊണ്ട് സാധിച്ചു. ഇവർ ഒരുമിച്ച് അഭിനയിച്ച അധികവും കൊമേർഷ്യൽ സിനിമകളായിരുന്നു. പിന്നീട് മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചു വന്ന സമയത്ത് എന്നും എപ്പോഴും എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ഈ ജോഡി വീണ്ടും തിരിച്ചുവന്നു. 8 സിനിമകളിലാണ് മഞ്ജുവാര്യർ മോഹൻലാൽ ജോഡി ഒരുമിച്ചത്.
എന്നാൽ 54 സിനിമകളിലാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ചത്. മലയാളികൾക്ക് ഒരുകാലത്ത് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആണ് ഇരുവരും സമ്മാനിച്ചത്. ഇതിൽ കോമഡി സിനിമകളും കൊമേഴ്സ്യൽ സിനിമകളും ഫാമിലി ഡ്രാമ സിനിമകളും ഉൾപ്പെടുന്നു. മോഹൻലാലിനൊപ്പം ഇത്രയും ചേർച്ചയുള്ള മറ്റൊരു നടി മലയാളത്തിൽ ഇല്ല എന്ന് തോന്നിക്കും വിധം ആയിരുന്നു ഇവരുടെ കെമിസ്ട്രി. അതുകൊണ്ടുതന്നെ മലയാളികൾക്ക് മോഹൻലാൽ ശോഭന ജോഡിയെ ആണോ അതോ മോഹൻലാൽ മഞ്ജുവാര്യർ ജോഡിയെ ആണോ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ ഉത്തരം പറയുവാൻ പ്രയാസമായിരിക്കും. ശോഭന, മഞ്ജുവാര്യർ എന്നിവരിൽ ആരാണ് മികച്ച നടി എന്ന് ചോദിച്ചാലും മലയാളികൾക്ക് ഉത്തരം പറയാൻ പ്രയാസമായിരിക്കും.
നമ്മുടെ കാര്യം മാത്രമല്ല മോഹൻലാലിൻറെ അവസ്ഥയും മറ്റൊന്നല്ല. മഞ്ജുവാര്യർ ആണോ ശോഭന ആണോ മികച്ച നടി എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ലാലേട്ടൻ ഇപ്പൊൾ. അത്ര പെട്ടെന്ന് ഉത്തരം നൽകാൻ സാധിക്കുന്ന ചോദ്യമല്ല ഇത് എന്ന് മുൻകൂട്ടി പറഞ്ഞു കൊണ്ട് തന്നെയാണ് ഈ ചോദ്യത്തിന് മോഹൻലാൽ ഉത്തരം നൽകിയത്. രണ്ടുപേരും വളരെ മികച്ച നടിമാർ ആണ് എന്നും അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാൻ അത്ര എളുപ്പമല്ല എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
“രണ്ടുപേരും വളരെ മികച്ച നടിമാർ ആണ്. രണ്ടിൽ ഒരാളെ തിരഞ്ഞെടുപ്പ് കുറച്ചു ബുദ്ധിമുട്ടാണ്. എട്ട് സിനിമകളിലാണ് ഞാനും മഞ്ജുവാര്യരും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ ഞാനും ശോഭനയും 54 സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശോഭന അവതരിപ്പിച്ച അത്ര കഥാപാത്രങ്ങളെ ഇതുവരെ അവതരിപ്പിക്കാൻ മഞ്ജുവാര്യർക്ക് അവസരം ലഭിച്ചിട്ടില്ല. അവർക്ക് ഇനിയും ആ സമയം വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ. അതുകൊണ്ട് ഞാൻ ശോഭനയെ ആണ് തിരഞ്ഞെടുക്കുക” – മോഹൻലാൽ പറയുന്നു.